ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവച്ച് സുപ്രിംകോടതി
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവച്ച് സുപ്രീംകോടതി. ഭരണഘടനയുടെ 370 ആം അനുച്ഛേദം ഭേദഗതി ചെയ്തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. ജമ്മുകശ്മീരിന് പരമാധികാരമില്ലെന്നും ഭരണഘടനയുടെ 370ാം അനുച്ഛേദം താല്‍കാലികമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. കാശ്മീരില്‍ നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി.
കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടമാണെന്ന് ആവര്‍ത്തിച്ച കോടതി പ്രദേശം ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമാണെന്നും ജമ്മുകശ്മീര്‍ ഇന്ത്യയുടെ പരമാധികാരം അംഗീകരിച്ചാണെന്നും കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യയിലേക്ക് ചേര്‍ക്കുന്നതിനായി താല്‍കാലികമായി അനുവദിച്ചതാണ്. അത് നീക്കാന്‍ ഭരണഘടനയ്ക്ക് അധികാരമുണ്ടെന്നും വിധിയില്‍ പറയുന്നു.
Also Read; പദ്ധതിയിട്ടിരുന്ന വലിയ തട്ടിപ്പുകള്‍;അനുപമ എഴുതിവച്ച വൃദ്ധരുടെ ലിസ്റ്റ് കണ്ടെത്തി പോലീസ്
കേന്ദ്ര നടപടികള്‍ക്കെതിരെ 23 ഹര്‍ജികളാണ് കോടതിയിലുള്ളത്. പ്രത്യേക പദവി നല്‍കിയ ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കി ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത കേന്ദ്ര നടപടിക്കെതിരെയാണ് ഹര്‍ജി.