ആശാസമരം ഇടതുപക്ഷ വിരുദ്ധരും മാധ്യമങ്ങളിലെ വലതുപക്ഷവും ചേര്‍ന്ന് നടത്തുന്നത്: എ വിജയരാഘവന്‍
തിരുവനന്തപുരം: ആശ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. എല്ലാ ഇടതുപക്ഷ വിരുദ്ധരും മാധ്യമങ്ങളിലെ വലതുപക്ഷവും ചേര്‍ന്ന് നടത്തുന്ന സമരമാണ് ആശാവര്‍ക്കര്‍മാരുടേതെന്ന് വിജയരാഘവന്‍ പറഞ്ഞു. കേരളത്തിലെ ഇടത് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ഇടതു വിരുദ്ധര്‍ നടത്തുന്ന സമരമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു. Also Read; എറണാകുളത്ത് സഹോദരിമാരെ പീഡിപ്പിച്ച കേസ്; കുട്ടികളുടെ അമ്മയേയും പ്രതിചേര്‍ക്കും ‘സമര മേഖലയില്‍ കുറച്ച് ആശ വര്‍ക്കര്‍മാരെ കൊണ്ടിരുത്തിയിരിക്കുന്നു. ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ്, ബിജെപി തുടങ്ങി സിപിഐഎം വിരുദ്ധര്‍ ചേര്‍ന്ന് കുറച്ചു […]