January 15, 2026

ദേഹമാകെ ഇടിയേറ്റ പാടുകള്‍, അനൂപ് ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു ; പെണ്‍കുട്ടി ഇപ്പോഴും വെന്റിലേറ്ററില്‍

എറണാകുളം: ചോറ്റാനിക്കരയില്‍ 19 വയസുകാരിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അനൂപ് അതിക്രൂരമായി പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ പലയിടത്തും ഇടിയേറ്റ പാടുകളുണ്ട്. ഷാള്‍ മുറുക്കി പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചത് അനൂപ് തന്നെയാണെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. പ്രതിയായ അനൂപ് സംശയരോഗിയാണെന്ന് പോലീസ് പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി കഴിഞ്ഞ ഒരു വര്‍ഷമായി അനൂപ് അടുപ്പത്തിലാണ്. മറ്റ് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല. […]

വീണ്ടും ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം

തിരുവനന്തപുരം: ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്സ്പ്രസിലെ ടിടിഇ ജയ്സനെയാണ് ഭിക്ഷക്കാരന്‍ ആക്രമിച്ചത്. ആക്രമിച്ച ഉടനെ അയാള്‍ ഓടി രക്ഷപ്പെട്ടു. Also Read ; കെ കെ ശൈലജയ്‌ക്കെതിരായി സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം; വടകര പൊലീസ് കേസെടുത്തു തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഭിക്ഷക്കാരന്‍ ട്രെയിനില്‍ കയറുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. മുഖത്തിനടിയേറ്റ ജയ്സന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഭക്ഷണ വില്‍പ്പനക്കാരെ ആക്രമിച്ച ശേഷം ഇയാള്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ട്രെയിനില്‍ വെച്ച് […]

കെ കെ ശൈലജയ്‌ക്കെതിരായി സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം; വടകര പൊലീസ് കേസെടുത്തു

കോഴിക്കോട്: ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്‌ക്കെതിരായി സോഷ്യല്‍ മീഡിയ നടത്തിയ അധിക്ഷേപത്തില്‍ കേസെടുത്ത് വടകര പൊലീസ്. മിന്‍ഹാജ് പാലോളി എന്നയാളുടെ പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയിന്മേലാണ് ഈ നടപടി. Also Read ; ബോക്സറും കോണ്‍ഗ്രസ് അംഗവുമായിരുന്ന വിജേന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു കെ കെ ശൈലജയെ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതിന് പിന്നാലെ ലൈംഗിക ചുവയോടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. വടകര […]