നടിയെ ആക്രമിച്ച കേസ് ; ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സുനിയുടേത് ബാലിശമായ വാദമെന്ന് പറഞ്ഞാണ് കോടതി ആവശ്യം തള്ളിയത്. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു. നടന്‍ ദിലീപ് കൂടി പ്രതിയായ കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്. Also Read ; ഇന്നലെ പലസ്തീന്‍ ഇന്ന് ബംഗ്ലാദേശ് ; ട്രോളുകള്‍ക്ക് […]

നടിയെ ആക്രമിച്ച കേസിലെ പ്രധാനസാക്ഷി പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു

ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വ്യക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ട് വ്യക്കകളും തകരാറിലായതോടെ സുമനസ്സുകളുടെ സഹായത്തോടെ ഡയാലിസിസ് ചെയ്താണ് ബാലചന്ദ്രകുമാര്‍ മുന്നോട്ട് പോയിരുന്നത്. ഇതിനിടയില്‍ ഹൃദയാഘാതം സംഭവിച്ചതോടെ അദ്ദേഹത്തിന്റെ നില ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തലച്ചോറിലെ അണുബാധയും ബാലചന്ദ്രകുമാറിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാക്കി. Also Read; പാലക്കാട് അപകടം ; കുട്ടികളുടെ മടക്കവും ഒന്നിച്ച്, സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി നടിയെ ആക്രമിച്ച കേസില്‍ […]

നടിയെ ആക്രമിച്ച കേസ് ; അന്തിമ വാദം തുറന്ന കോടതിയില്‍ വേണമെന്ന് ആവശ്യം ,ഹര്‍ജി നല്‍കി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹര്‍ജി നല്‍കി. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിചാരണയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്നാണ് വിചാരണക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും. അതേ സമയം, കേസില്‍ കഴിഞ്ഞ ദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി […]