നവീന്‍ ബാബു തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ല

പത്തനംതിട്ട: എഡിഎം നവീന്‍ ബാബു തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ സംശയക്കത്തക്ക വിധത്തില്‍ പരിക്കുകളോ പാടുകളോ നവീന്‍ ബാബുവിന്റെ ശരീരത്തില്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അതേസമയം നവീന്‍ ബാബുവിന്റെ മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് പരിശോധന നടത്തും മുന്‍പ് തങ്ങളെ അറിയിച്ചില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത് വന്നിരുന്നു. Also Read ; കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹം ഞായറാഴ്ച ഗുരുവായൂരില്‍ ഇന്‍ക്വസ്റ്റ് കഴിഞ്ഞാണ് മരണ വിവരം അറിഞ്ഞതെന്ന് നവീന്‍ ബാബുവിന്റെ ബന്ധു അനില്‍ പി നായര്‍ പറഞ്ഞു. മൃതദേഹത്തില്‍ പോസ്റ്റ്മോര്‍ട്ടം പരിയാരം […]

എഡിഎം നവീന്‍ ബാബുവിന്റെ മരണം; അന്വേഷണത്തിന് ആറംഗ പ്രത്യേക സംഘം

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. അന്വേഷണ സംഘത്തില്‍ ആറ് പേര്‍. മേല്‍നോട്ട ചുമതല കണ്ണൂര്‍ റേഞ്ച് ഐജിക്കായിരിക്കും. എഡിഎമ്മിന്റെ മരണത്തില്‍ 11 ദിവസത്തിന് ശേഷമാണ് അന്വേഷണ സംഘത്തെ നിയമിക്കുന്നത്. സര്‍ക്കാര്‍ ഇതുവരെ ദിവ്യയെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത് എന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. Also Read; സിപിഎം വിട്ട അബ്ദുള്‍ ഷുക്കൂറിനെ റാഞ്ചാന്‍ കോണ്‍ഗ്രസും ബിജെപിയും; […]

എഡിഎം നവീന്‍ ബാബുവിന്റെ മരണം ; അന്വേഷണ ചുമതലയില്‍ നിന്ന് കളക്ടറെ മാറ്റി, പകരം ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ അന്വേഷിക്കും

കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ അന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കളക്ടറെ മാറ്റി. പകരം ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതക്ക് അന്വേഷണ ചുമതല കൈമാറി. റവന്യൂ മന്ത്രി കെ രാജന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വകുപ്പില്‍ നടക്കുന്ന അന്വേഷണത്തിന്റെ ചുമതല റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്ക് കൈമാറിയത്.അതേസമയം സംഭവത്തില്‍ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ കളക്ടര്‍ക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണചുമതല മറ്റൊരാളെ ഏല്‍പിച്ചത്. Also […]