• India

നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ്

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ വന്ന കൈക്കൂലി ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍. കോഴിക്കോട് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ ആണ് ആരോപണത്തില്‍ അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിന് കൈമാറും. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതിനായി എഡിഎം നവീന്‍ബാബുവിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ടി വി പ്രശാന്തിന്റെ ആരോപണം. ഇത് പരിശോധിക്കാനായിരുന്നു വിജിലന്‍സ് സ്‌പെഷല്‍ സെല്ലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. കോണ്‍ഗ്രസ് നേതാവായ ടി ഒ […]

നവീന്‍ ബാബുവിന്റെ മരണം: അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം ആണ് മൊഴി എടുത്തത്. എഡിഎം ഒരു തെറ്റുപറ്റിയതായി തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും കളക്ടറുടെ മൊഴി എടുത്തിരിക്കുന്നത്. എഡിഎം തനിക്ക് തെറ്റുപറ്റി എന്ന് പറഞ്ഞെന്ന കളക്ടറുടെ മൊഴിക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി […]

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനെതിരായ മൊഴിയില്‍ ഉറച്ച് കുടുംബം

പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരായ മൊഴിയില്‍ ഉറച്ച് കുടുംബം. പെട്രോള്‍ പമ്പ് വിഷയത്തിലും യാത്രയയപ്പിലും ഗൂഢാലോചന സംശയിക്കുന്നതായി കണ്ണൂരില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന് കുടുംബം മൊഴി നല്‍കി. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെയും മറ്റു കുടുംബാംഗങ്ങളുടെയും മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. Also Read; കൊടകര കുഴല്‍പ്പണക്കേസ്: ഇ.ഡിയോട് വിശദീകരണം തേടി ഹൈക്കോടതി നവീന്‍ ബാബു വിളിച്ചതാരൊക്കെയാണെന്ന് വ്യക്തത വരുത്താനായി നവീന്‍ ബാബുവിന്റെ കോള്‍ ലിസ്റ്റിന്റെ കോപ്പിയുമായാണ് അന്വേഷണസംഘം എത്തിയത്. മൊഴിയെടുത്തതിനുശേഷം കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് […]

പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ; വ്യാജപ്രചരണങ്ങളെ തള്ളിക്കളയമെന്നും കുറിപ്പ്

കണ്ണൂര്‍: തനിക്കെതിരെ പാര്‍ട്ടിയെടുത്ത നടപടികളില്‍ പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുമെന്ന് പി പി ദിവ്യ. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പാര്‍ട്ടിയെടുത്ത നടപടി അംഗീകരിക്കുന്നുവെന്നും പി പി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. Also Read; ദുരിതബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യകിറ്റ് സര്‍ക്കാരിന്റേത് ; ഉത്തരവാദിത്തം റവന്യൂ വകുപ്പിനെന്ന് വി ഡി സതീശന്‍ തന്റെതെന്ന പേരില്‍ ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങളില്‍ പങ്കില്ലെന്നും ദിവ്യ പോസ്റ്റില്‍ കുറിച്ചു. മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും പിപി ദിവ്യ പറഞ്ഞു. ഇപ്പോള്‍ […]

പാര്‍ട്ടി നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ദിവ്യ ; തന്റെ ഇടപെടല്‍ സദുദ്ദേശപരമായിരുന്നെന്നും നിരപരാധിത്വം തെളിയിക്കുമെന്നും പി പി ദിവ്യ

കണ്ണൂര്‍: തനിക്കെതിരെ പാര്‍ട്ടി കൈക്കൊണ്ട നടപടിയില്‍ അതൃപ്തി അറിയിച്ച് പി പി ദിവ്യ. താന്‍ ജയിലില്‍ കിടക്കുമ്പോള്‍ തന്നെ പാര്‍ട്ടി നടപടി വേണ്ടിയിരുന്നില്ലായെന്നും തന്റെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും ദിവ്യക്ക് പരാതിയുണ്ട്. ദിവ്യയെ ഫോണില്‍ ബന്ധപ്പെട്ട നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. Also Read; ചാറ്റ്ജിപിടി അരമണിക്കൂര്‍ പണി മുടക്കി ; പരസ്യമായി മാപ്പ് പറഞ്ഞ് സിഇഒ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാന്റില്‍ കഴിയുന്ന സമയത്താണ് പിപി ദിവ്യയെ പാര്‍ട്ടി […]

ദിവ്യക്ക് ജാമ്യം കിട്ടാന്‍ വ്യാജരേഖ ചമച്ചു; സിപിഎമ്മിനെതിരെ വി ഡി സതീശന്‍

എഡിഎം നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് വ്യാജ രേഖ എകെജി സെന്ററില്‍ ചമച്ചതെന്ന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കളക്ടറെ കൊണ്ട് മൊഴി മാറ്റിപ്പറയിച്ച് വീണ്ടുമൊരു പുകമറയുണ്ടാക്കി ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തിയതെന്നും വി ഡി സതീശന്‍ പറഞ്ഞു. എഡിഎമ്മിന്റെ കുടുംബത്തെ കബളിപ്പിക്കുകയും പരിഹസിക്കുകയും അപമാനിക്കുകയുമാണ് സിപിഐഎം ചെയ്തതെന്നും സീതശന്‍ വ്യക്തമാക്കി. Also Read; ആത്മഹത്യ ചെയ്ത യുവതിയുടെ ഫോൺകോൾ വിവരങ്ങള്‍ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കി : പോലീസുകാരന് സസ്‌പെന്‍ഷന്‍ ഉപതെരഞ്ഞെടുപ്പ് കാരണമാണ് ദിവ്യയ്ക്കെതിരെ […]

പാര്‍ട്ടി നടപടിക്ക് പിന്നാലെ ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഉത്തരവ് ഇന്ന്

കണ്ണൂര്‍: നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റം ചുമത്തി റിമാന്‍ഡില്‍ കഴിയുന്ന പ്രതി പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് ഉത്തരവ്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദാണ് ഉത്തരവ് പറയുക.അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമാണ് ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു. Also Read ; ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ; ദിവ്യ ഇനി സിപിഎം അംഗം […]

ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ; ദിവ്യ ഇനി സിപിഎം അംഗം മാത്രം

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമായിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റം ചുമത്തി റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി. ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് സിപിഎം പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍. Also Read; താന്‍ പോയത് ഷാഫി പറമ്പിലിന്റെ കാറിലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ദിവ്യയെ തരംതാഴ്ത്താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന […]

നവീന്‍ ബാബുവിന്റെ മരണം: കുടുംബാംഗങ്ങളുടെ മൊഴി ഇനിയും രേഖപ്പെടുത്തിയിട്ടില്ല, ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നാളെ ഉത്തരവ്

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കളക്ടറുടെ മൊഴി വീണ്ടും എടുക്കുന്നതിലും ഇതുവരെ തീരുമാനമായിട്ടില്ല. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താത്തതിനെതിരെ, അവരുടെ അഭിഭാഷകനായ ജോണ്‍ റാല്‍ഫ് കോടതിയില്‍ വാദമുന്നയിച്ചിരുന്നു. എഡിഎമ്മിന്റെ ഭാര്യയുടെ മൊഴിയെടുക്കണമെന്നും അവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും പി പി ദിവ്യയും കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതിനിടെ യാത്രയയപ്പ് നടന്ന ഒക്ടോബര്‍ 14 ന്, […]

പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം ; കളക്ടറുടെ മൊഴിയും പരാതിക്കാരന്റെ മൊഴിയും ആയുധമാക്കാന്‍ പ്രതിഭാഗം

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും. കണ്ണൂര്‍ തലശ്ശേരി ജില്ലാ കോടതിയാണ് വാദം കേള്‍ക്കുക. ഫയല്‍ നീക്കം വൈകിപ്പിച്ചതിനെയാണ് വിമര്‍ശിച്ചതെന്നും അഴിമതിക്കെതിരായ സന്ദേശമാണ് നല്‍കിയതെന്നും സ്ഥാപിക്കാനാണ് ദിവ്യ ശ്രമിക്കുക. അതേസമയം ദിവ്യക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് നവീന്റെ കുടുംബം കക്ഷി ചേരും.തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴിയും പരാതിക്കാരന്‍ പ്രശാന്തിന്റെ മൊഴിയും ആയുധമാക്കിയാവും പ്രതിഭാഗം വാദം. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ […]