October 25, 2025

കാര്‍ഗിലില്‍ വീരമൃത്യു വരിച്ചവര്‍ അമരത്വം നേടിയവരാണെന്ന് പ്രധാനമന്ത്രി ;ഭീകരവാദം ഉപയോഗിച്ച് നിങ്ങള്‍ വിജയിക്കില്ലെന്ന് പാകിസ്ഥാന് മോദിയുടെ മുന്നറിയിപ്പ്

ഡല്‍ഹി: കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ സ്മരണയുടെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ദ്രാസിലെ യുദ്ധസ്മാരകത്തില്‍ എത്തി പുഷ്പചക്രം സമര്‍പ്പിച്ചു. കാര്‍ഗില്‍ വീരമൃത്യു വരിച്ച സൈനികര്‍ അമരത്വം നേടിയവരാണെന്ന് മോദി പറഞ്ഞു. ഓരോ സൈനികന്റെയും ത്യാഗം രാജ്യം സ്മരിക്കുന്നു. ഓര്‍മ്മകള്‍ മിന്നി മറയുകയാണ്. ഇത് കേവലം യുദ്ധത്തിന്റെ മാത്രം വിജയമല്ല മറിച്ച് പാകിസ്ഥാന്റെ ചതിക്കെതിരായ, ഭീകരവാദത്തിനെതിരായ വിജയമാണിതെന്നും മോദി പറഞ്ഞു. അതോടൊപ്പം പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും ഭീകരവാദം ഉപയോഗിച്ച് നിങ്ങള്‍ വിജയിക്കില്ലെന്നും പാകിസ്ഥാന് മോദി മുന്നിറിയിപ്പ് നല്‍കി. […]