ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ ഇന്ന് മുതല്‍ സമരം ശക്തമാക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍. കൂട്ട ഉപവാസം ഇന്ന് മുതലെന്ന് ആശാവര്‍ക്കര്‍മാരുടെ നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് മറ്റ് ആശമാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം […]

എ. പദ്മകുമാറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന നേതാവ് എ.കെ ബാലന്‍

പാലക്കാട്: എ. പദ്മകുമാറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന നേതാവ് എ.കെ ബാലന്‍. പദ്മകുമാറിന് എന്തെങ്കിലും വിഷമതകളുണ്ടെങ്കില്‍ അത് പുറത്തുപ്രകടിപ്പിക്കേണ്ടതല്ല. കാരണം പാര്‍ട്ടി അങ്ങനെ ഏതെങ്കിലും രൂപത്തില്‍ ഒരാളെ നശിപ്പിക്കുന്നതിന് ബോധപൂര്‍വം ശ്രമിക്കുമെന്ന് താന്‍ തന്റെ അനുഭവം വെച്ചുകൊണ്ട് കരുതുന്നില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു. സംസ്ഥാന സമിതിയില്‍ ഇടംലഭിക്കാതിരിക്കുകയും വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കുകയും ചെയ്തതിനു പിന്നാലെയാണ് പദ്മകുമാര്‍ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയത്. Also Read; സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച നടപടിയില്‍ ഉറച്ചുനിന്ന് എ പദ്മകുമാര്‍ എല്ലാ ആള്‍ക്കാരെയും […]

സരിനെ നിരാശപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട, ഞങ്ങള്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കും : എ കെ ബാലന്‍

പാലക്കാട്: പാലക്കാട്ടേത് വടകര ഡീലിന്റെ തുടര്‍ച്ചയെന്ന് സിപിഐഎം. എസ്ഡിപിഐയുടേയും ജമാ അത്തെയുടേയും സഹായം വഴിവിട്ട മാര്‍ഗങ്ങളിലൂടെ സ്വീകരിച്ചാണ് യുഡിഎഫ് വിജയിച്ചതെന്നും അതിന്റെ ഭാഗമായാണ് വിജയ പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് എസ്ഡിപിഐ പതാക ഉയര്‍ത്തി വിജയാഹ്ലാദം നടത്തിയതെന്നും സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം എ കെ ബാലന്‍ പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ആര്‍എസ്എസ് നേതാവ് യുഡിഎഫില്‍ നിന്നുകൊണ്ട് ആര്‍എസ്എസില്‍ നിന്നും വിടപറയാതെ പ്രവര്‍ത്തിച്ചത്. ആര്‍എസ്എസും യുഡിഎഫും തമ്മിലുള്ള പാലത്തിന്റെ ആളാണ് സന്ദീപ് വാര്യര്‍ എന്നും എ കെ ബാലന്‍ ആരോപിച്ചു. […]

സന്ദീപ് വാര്യരെ ‘ക്രിസ്റ്റല്‍ ക്ലിയര്‍’ എന്ന് വിശേഷിപ്പിച്ചിട്ടില്ല, സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയെന്ന് എ കെ ബാലന്‍

പാലക്കാട്: സന്ദീപ് വാര്യരെ ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് വിശേഷിപ്പിച്ചിരുന്നുവെന്ന ആക്ഷേപം തള്ളി സിപിഎം നേതാവ് എ കെ ബാലന്‍. ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് പറഞ്ഞത് സരിനുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടിയായാണെന്നും അത് സന്ദീപ് വാര്യരെ ഉദ്ദേശിച്ചായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷലിപ്തമായ കാര്യങ്ങള്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ പറഞ്ഞ ആളാണ് സന്ദീപ്.അറേബ്യയിലെ എല്ലാ സുഗന്ധ ദ്രവ്യം കൊണ്ടും അത് ഇല്ലാതാക്കാന്‍ കഴിയില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. Also Read ; തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് തിരിച്ചടി; […]

പാലക്കാട് തെരഞ്ഞടുപ്പ് തീയതി മാറ്റി; ബിജെപിക്ക് പ്രത്യേക താല്‍പര്യമുണ്ടോ എന്ന് സംശയിക്കുന്നതായി എ കെ ബാലന്‍

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാറ്റി. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് ഈ മാസം 13-ാം തീയതി പ്രഖ്യാപിച്ച വോട്ടെടുപ്പ് 20-ാം തീയതിയിലേക്ക് മാറ്റിയത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് തിരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ആകെ പതിനാല് ജില്ലകളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. പഞ്ചാബിലെ ധേര ബാബാ നാനക്, ഛബ്ബേവാള്‍, ഗിഡ്ഡര്‍ബാബ തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടെടുപ്പും മാറ്റിവെച്ചിട്ടുണ്ട്. Also Read; ‘മട്ടന്‍ ബിരിയാണിയും ചിക്കന്‍ ബിരിയാണിയും ഉണ്ടാക്കാന്‍ പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ […]

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കി ,ഇടത് സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം : എകെ ബാലന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള ഇടത് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് എ കെ ബാലന്‍. അതാത് സമയത്തുള്ള രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടന്‍ മുഹമ്മദിനെ ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. പാലക്കാട് സരിന്‍ ഉയര്‍ത്തിയത് ഗുരുതര ആരോപണങ്ങളാണ്. അത് പാലക്കാട്ടെ ജനങ്ങള്‍ ചര്‍ച്ച ചെയ്യും. Also Read ; എഡിഎമ്മിന് വീഴ്ച സംഭവിച്ചിട്ടില്ല ; ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പാലക്കാട് കോണ്‍ഗ്രസ് -ബിജെപി ഡീലുണ്ടെന്നും എ.കെ ബാലന്‍ ആരോപിച്ചു. വടകരയില്‍ ഈ ഡീല്‍ നടത്തി. […]

എവി ഗോപിനാഥും എകെ ബാലനും കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി അംഗത്വം രാജിവച്ച മുതിര്‍ന്ന നേതാവ് എ വി ഗോപിനാഥ് സി പി ഐ എമ്മിലേക്കെന്ന് സൂചന. നവകേരള സദസ് പാലക്കാട്ടെത്തുന്നതിന് മുമ്പ് ഗോപിനാഥിന്റെ സി പി ഐ എം പ്രവേശനം ഉണ്ടാകും. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍ എവി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി. ഗോപിനാഥിനൊപ്പം മറ്റു ചില കോണ്‍ഗ്രസ് നേതാക്കള്‍ കൂടി സി പി ഐ എമ്മില്‍ ചേര്‍ന്നേക്കും. Also Read; നവകേരള […]