December 3, 2025

മൂന്ന് മന്ത്രിമാരെ ഒഴിവാക്കി നവകേരള സദസ്സിന്റെ ഫ്‌ളക്‌സ് ബോര്‍ഡ്

കണ്ണൂര്‍: സര്‍ക്കാരിന്റെ നവകേരള സദസിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ നിന്നും മൂന്ന് മന്ത്രിമാരെ ഒഴിവാക്കി പ്രചരണം. മന്ത്രിമാരായ ആന്റണി രാജുവും എ കെ ശശീന്ദ്രനും അഹമ്മദ് ദേവര്‍കോവിലുമാണ് പ്രചരണ ബോര്‍ഡില്‍ നിന്ന് പുറത്തായത്. ബോര്‍ഡ് അച്ചടിച്ചവര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നാണ് സംഭവത്തില്‍ എംഎല്‍എയുടെ ഓഫീസ് വിശദീകരണം നല്‍കിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മന്ത്രിസഭാ പുനഃസംഘടനയിലൂടെ പുതിയതായി മന്ത്രിയാകേണ്ട കടന്നപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തിലാണ് സംഭവം. അതിനാല്‍ തന്നെ പുനഃസംഘടനയിലൂടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നവരെയാണ് ഒഴിവാക്കിയതെന്ന […]