നവകേരള സദസിന് സമീപം ഗ്യാസ് ഉപയോഗിക്കരുത്; സര്‍ക്കുലറില്‍ മാറ്റം വരുത്തി ആലുവ പോലീസ്

നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപമുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന സര്‍ക്കുലറില്‍ മാറ്റം വരുത്തി പോലീസ്. ആലുവ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് ആലുവ ഈസ്റ്റ് പോലീസാണ് സര്‍ക്കുലര്‍ നല്‍കിയത്. നവകേരള സദസ്സ് നടക്കുന്ന ദിവസം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കരുതെന്ന നിര്‍ദേശം വിവാദമായതോടെയാണ് മാറ്റത്തോടെ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. Also Read; സ്വര്‍ണം പൊടിച്ച് സോപ്പുപൊടിയില്‍ കലര്‍ത്തി കള്ളക്കടത്തുകാര്‍ നവ കേരള സദസ്സ് നടക്കുന്ന രണ്ടു മണിക്കൂര്‍ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്നാണ് കച്ചവടക്കാര്‍ക്ക് നല്‍കിയ പുതിയ […]