ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: നഗരമധ്യത്തില്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. ശനിയാഴ്ച രാവിലെ തോട് വൃത്തിയാക്കുന്നതിനിടെ കോര്‍പ്പറേഷനിലെ താത്കാലിക ജീവനക്കാരനായ മാരായമുട്ടം സ്വദേശി ജോയിയെ ആണ് കാണാതായത്. Also Read ; തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ ഡെപ്യൂട്ടേഷന് കേന്ദ്രാനുമതി ജോയിയെ കണ്ടെത്താനായി അഗ്‌നിരക്ഷാ സേനാംഗങ്ങളും മുങ്ങല്‍വിദഗ്ധരും ഉള്‍പ്പെടെ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും തോട്ടിലെ മാലിന്യങ്ങള്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. മാലിന്യം നീക്കിയാലേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാനാകൂ. ഇതിനായി മാലിന്യങ്ങള്‍ നീക്കാനാണ് നിലവിലെ ശ്രമം. Join with […]