October 16, 2025

ബര്‍ത്ത് ടൂറിസം; വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎസ്

വാഷിങ്ടണ്‍: വിസ നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി യുഎസ്. അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ വേണ്ടി ഗര്‍ഭിണികള്‍ യുഎസിലേക്ക് യാത്ര ചെയ്യുന്നത് തടയാനാണ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് യുഎസ് എംബസി അറിയിച്ചു. യുഎസ് വിസ നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ ഗര്‍ഭിണികളും ചെറുപ്പക്കാരായ സ്ത്രീകളും വിസ ലഭിക്കാന്‍ ബുദ്ധിമുട്ടിയേക്കും. Also Read: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസ്; പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം ആര്‍ട്ടിക്കിള്‍ 14 പ്രകാരം രാജ്യത്ത് ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും പൗരത്വം ലഭിക്കുന്നത് മുതലെടുക്കാനുള്ള നീക്കമാണ് യുഎസ് അധികൃതര്‍ തടയുന്നത്. ജന്മാവകാശ പൗരത്വത്തിലെ ചില വ്യവസ്ഥകള്‍ റദ്ദാക്കാനുള്ള […]

അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയം; 13 പേര്‍ മരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയം. 13 പേര്‍ മരിച്ചു. 20 കുട്ടികളെ കാണാതായി. ടെക്സസില്‍ സമ്മര്‍ ക്യാംപിനെത്തിയ പെണ്‍കുട്ടികളെയാണ് കാണാതായത്. ടെക്സസിലെ കെര്‍ കൗണ്ടിയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്. Also Read; പത്ത് ദിവസത്തിനകം ബിന്ദുവിന്റെ വീടുപണി പൂര്‍ത്തിയാക്കും, മകന് സര്‍ക്കാര്‍ സ്ഥിരം […]

അനധികൃത കുടിയേറ്റം: ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നീക്കത്തില്‍ ഇന്ത്യക്ക് കടുത്ത ആശങ്ക

ഡല്‍ഹി: അമേരിക്കയിലുള്ള ഇന്ത്യക്കാരടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് അയക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ ഇന്ത്യയ്ക്ക് ആശങ്ക. ഗ്വാണ്ടനാമോ ജയിലുകളിലേക്ക് ഇന്ത്യക്കാരെ നാടുകടത്തുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യക്കാരെ തിരിച്ചു സ്വീകരിക്കുന്ന നയം കുടിയേറിയവരുടെ സുരക്ഷ ഉറപ്പാക്കാനാണ്. സൈനിക വിമാനത്തിലാണെങ്കിലും ഇവരെ ഇന്ത്യയിലേക്ക് തന്നെ തിരികെ എത്തിക്കണമെന്ന് നിര്‍ദ്ദേശിക്കും. ഭരണത്തിലെത്തി ആദ്യ മാസം പിന്നിടുമ്പോള്‍ 37,000 പേരെയാണ് ട്രംപ് നാടു കടത്തിയത്.    

മൂന്നാം വിമാനത്തിലും യാത്രക്കാര്‍ക്ക് കൈ വിലങ്ങ്; ഇത്തവണയെത്തിയത് 112 അനധികൃത കുടിയേറ്റക്കാര്‍

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അമൃത്സറിലെത്തിയ മൂന്നാം വിമാനത്തിലും കൈ വിലങ്ങ് അണിയിച്ചായിരുന്നു യാത്രക്കാരെത്തിയത്. 112 അനധികൃത കുടിയേറ്റക്കാരെയാണ് അമേരിക്ക ഇത്തവണ തിരിച്ചയച്ചത്. അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം 63 മണിക്കൂറിലധികം യാത്ര ചെയ്താണ് അമൃത്സറിലെത്തിയത്. Also Read; ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയവരില്‍ കൂടുതലും ഹരിയാന സ്വദേശികളായിരുന്നു. 44 പേര്‍ ഹരിയാന സ്വദേശികളും 31 പേര്‍ പഞ്ചാബില്‍ നിന്നും 33 പേര്‍ ഗുജറാത്തില്‍ നിന്നും […]

അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി മൂന്ന് വിമാനങ്ങള്‍ കൂടി ഈയാഴ്ച എത്തുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി മൂന്ന് വിമാനങ്ങള്‍ കൂടി ഈയാഴ്ച എത്തുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം 119 പേരെ സൈനിക വിമാനത്തില്‍ എത്തിച്ചിരുന്നു. ഇതുവരെ രണ്ട് വിമാനങ്ങള്‍ എത്തി. പിന്നാലെ മൂന്ന് വിമാനങ്ങള്‍ കൂടി എത്തുമെന്നാണ് പറയുന്നത്. ഇന്ന് 157 പേര്‍ കൂടിയെത്തുമെന്നാണ് അറിയുന്നത്. ഇവരെയും സൈനിക വിമാനത്തിലാണോ യാത്രാ വിമാനത്തിലാണോ എത്തിക്കുക എന്നതിനെക്കുറിച്ച് സ്ഥിരീകരണമില്ല. ആദ്യഘട്ടത്തില്‍ 487 പേരെ ഇന്ത്യയിലെത്തിക്കുമെന്നാണ് അമേരിക്ക അറിയിച്ചിരുന്നത്. ഇവരെയെല്ലാം ഈ ആഴ്ച തന്നെ എത്തിച്ചേക്കുമെന്നാണ് വിവരം. Join […]

വനിതാ കായിക മത്സരങ്ങളില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ വേണ്ട; ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്

വാഷിംഗ്ടണ്‍: വനിതാ കായിക മത്സരങ്ങളില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ മത്സരിക്കുന്നത് വിലക്കി അമേരിക്ക. ഇതുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. വനിതാ കായികരംഗത്ത് നിന്ന് പുരുഷന്മാരെ പുറത്താക്കുക എന്നതാണ് ഉത്തരവ്. സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കായിക മത്സരങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക. Also Read; വീണ്ടും കാട്ടാന ആക്രമണം: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ഒരാള്‍ മരിച്ചു ഉത്തരവ് പ്രകാരം, പെണ്‍കുട്ടികളുടെ ടീമുകളില്‍ ട്രാന്‍സ്ജെന്‍ഡറുകളെ ഉള്‍പ്പെടുത്തുന്ന സ്‌കൂളുകള്‍ക്കുള്ള ഫണ്ടുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിഷേധിക്കാം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കായിക മേഖലകളില്‍ ന്യായമായ […]

അധികാരമേറ്റതിന് പിന്നാലെ അതിപ്രധാന ഉത്തരവുകളില്‍ ഒപ്പുവെച്ച് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ അതിപ്രധാന ഉത്തരവുകളില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ കുടിയേറ്റം തടയാന്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കാപിറ്റോള്‍ കലാപത്തിലെ 1600 പ്രതികള്‍ക്ക് മാപ്പ് നല്‍കി ഉത്തരവിറക്കി.  ഇതിനോടകം ബൈഡന്റെ കാലത്തെ എഴുപതോളം ഉത്തരവുകളും ട്രംപ് റദ്ദാക്കി. 200ഓളം എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണ് ഒപ്പുവെച്ചിരിക്കുന്നത്. Also Read ; എടപ്പാളില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; 30ലധികം യാത്രക്കാര്‍ക്ക് പരിക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല, ലോകമാകെ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഉത്തരവുകളാണ് […]

അമേരിക്കയുടെ നാല്‍പത്തിയേഴാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും

വാഷിംങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും. അമേരിക്കയുടെ നാല്‍പത്തിയേഴാമത്തെ പ്രസിഡന്റായാണ് ട്രംപ് സ്ഥാനമേല്‍ക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകും. ക്യാപിറ്റോള്‍ മന്ദിരത്തിലാണ് ചടങ്ങുകള്‍ നടക്കുക. പ്രതികൂല കാലാവസ്ഥ മൂലം 1985ന് ശേഷം ഇതാദ്യമായാണ് മന്ദിരത്തിന് അകത്താണ് ചടങ്ങുകള്‍ നടക്കുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാകാന്‍ നിരവധി ലോകനേതാക്കളും അമേരിക്കയിലെത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചടങ്ങില്‍ പങ്കെടുക്കും. Also Read ; പാലക്കാട് ബ്രൂവറിക്കായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം ; സര്‍ക്കാരിന്റെ […]

അമേരിക്കയിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ആലോചന നടക്കുന്നതായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ താമസിക്കാന്‍ മതിയായ രേഖകളില്ലാത്ത മാതാപിതാക്കള്‍ക്ക് ജനിക്കുന്നവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ് ഈ തീരുമാനം. എന്‍ബിസിയുടെ ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ ക്രിസ്റ്റന്‍ വെല്‍ക്കറുമായുള്ള അഭിമുഖത്തിലായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. Also Read; നടിയെ ആക്രമിച്ച കേസ്; മെമ്മറികാര്‍ഡ് പരിശോധിച്ചതില്‍ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത എന്നിരുന്നാലും വളരെ ചെറുപ്പത്തില്‍ തന്നെ യുഎസില്‍ എത്തിയവരും അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും രാജ്യത്ത് ജീവിച്ചവരും എന്നാല്‍ […]

അമേരിക്കയുടെ പുതിയ എഫ്ബിഐ ഡയറക്ടറായി ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേല്‍

വാഷിങ്ടണ്‍: എഫ്ബിഐയുടെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജന്‍ കാഷ്(കശ്യപ്) പട്ടേല്‍. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് കാഷ് പട്ടേലിനെ നാമനിര്‍ദേശം ചെയ്തത്. ഇക്കാര്യം ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. Also Read ; ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ; പുതുച്ചേരിയിലും വിഴുപുരത്തും കനത്ത മഴയും വെള്ളപ്പൊക്കവും, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി എഫ്ബിഐയുടെ അടുത്ത ഡയറക്ടറായി കശ്യപ് പട്ടേല്‍ ചുമതലയേല്‍ക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നായിരുന്നു ട്രംപ് ശനിയാഴ്ച രാത്രി ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തത്. കാഷ് ഒരു മികച്ച അഭിഭാഷകനും അന്വേഷകനും അമേരിക്കയുടെ […]

  • 1
  • 2