അങ്കമാലിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; സാമ്പത്തിക ബാധ്യതയെന്ന് ആത്മഹത്യാകുറിപ്പ്
കൊച്ചി: എറണാകുളം അങ്കമാലിയില്‍ വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മില്ലുപടി വെളിയത്ത് വീട്ടില്‍ സനല്‍ ഭാര്യ സുമി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 12 മണിയോടെയായിരുന്നു അങ്കമാലിയെ നടുക്കിയ സംഭവമുണ്ടായത്. അയല്‍വാസിയായ സതീശന്‍ ജോലി കഴിഞ്ഞ് വരുന്ന മകനെ കാത്ത് വീടിന്റെ വരാന്തയിലിരിക്കുമ്പോഴാണ് സനലിന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. കുട്ടികളുടെ നിലവിളിയും കേട്ടു. ഓടി ചെന്നപ്പോള്‍ തീ ആളി പടരുകയായിരുന്നു. കുട്ടികളെ ഉടന്‍ രക്ഷിച്ച് പുറത്ത് എത്തിച്ചു. ഏറെ പണിപ്പെട്ട് തീ […]