October 26, 2025

‘സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല, ലഹരി പരിശോധന എല്ലായിടത്തും നടത്തും’: മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ലഹരി പരിശോധനയില്‍ സിനിമ സെറ്റിന് മാത്രം പ്രത്യേക പരിഗണനയില്ലെന്നും പരിശോധന എല്ലായിടത്തും നടത്തുമെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. പരിശോധന ഒഴിവാക്കാന്‍ സിനിമാസെറ്റിന് പവിത്രതയൊന്നുമില്ല. ലഹരി വ്യാപനം തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യം. അതിനാല്‍ എക്‌സൈസ് നടപടിയുമായി മുന്നോട്ട് പോകും. നടി വിന്‍സി അലോഷ്യസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച എല്ലാ പരാതികളും പരിശോധിച്ച് നടപടിയെടുക്കുമെന്നും എം ബി രാജേഷ് പറഞ്ഞു. Also Read; ഷൈനിനെ തേടി തമിഴ്‌നാട്ടിലേക്ക് പോകേണ്ട കാര്യമില്ല; ഇന്ന് വീട്ടിലെത്തി പോലീസ് നോട്ടീസ് […]

യുവാക്കളുടെ മനസില്‍ പ്രതീക്ഷ നിറച്ചില്ലെങ്കില്‍ അവര്‍ സിരകളില്‍ മയക്കുമരുന്ന് നിറയ്ക്കുമെന്ന് രാഹുല്‍ ഗാന്ധി

കൊച്ചി: യുവാക്കളുടെ മനസില്‍ പ്രതീക്ഷ നിറച്ചില്ലെങ്കില്‍ അവര്‍ സിരകളില്‍ മയക്കുമരുന്ന് നിറയ്ക്കുമെന്ന് രാഹുല്‍ ഗാന്ധി. ഇരുളടഞ്ഞ ഭാവി, സമ്മര്‍ദം എന്നിവയില്‍ നിന്ന് പ്രതിരോധ സംവിധാനമെന്ന നിലയില്‍ യുവാക്കള്‍ മയക്കുമരുന്നിലേക്ക് തിരിയുകയാണ്. യുവാക്കള്‍ക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യബോധവും നല്‍കാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ലഹരിയെന്ന അപകടത്തില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍ ജെ ജോസഫ് അന്നക്കുട്ടി ജോസ് അടക്കമുള്ളവരുമായി നടത്തിയ കൂടിക്കാഴ്ച സമൂഹമാധ്യമത്തില്‍ പങ്കുവെച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. Also […]