November 21, 2024

കൂറുമാറ്റ കോഴ ആരോപണത്തില്‍ ഉടന്‍ അന്വേഷണമില്ല ; തോമസ് കെ തോമസ് അടക്കം ആരും പരാതി നല്‍കിയില്ല

തിരുവനന്തപുരം : കൂറുമാറ്റ കോഴ ആരോപണത്തില്‍ ഉടന്‍ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. അജിത് പവാറിന്റെ എന്‍സിപിയിലേക്ക് ചേരാനായി രണ്ട് എംഎല്‍എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. എല്‍സിപി എംഎല്‍എ തോമസ് കെ തോമസാണ് ഇത്തരത്തില്‍ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണ പരാതിയില്‍ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കിയാലും തിടുക്കത്തില്‍ ഈ വിഷയത്തില്‍ അന്വേഷണം ഉണ്ടാകില്ലെന്നാണ് വിവരം. […]

ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഇന്ന് അധികാരമേല്‍ക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും. കേരളാ കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസ് നേതാവ്കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരായിരുന്ന അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവെച്ച ഒഴിവിലാണ് ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പളളിയും മന്ത്രിമാരാകുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. രാജ്ഭവനില്‍ വൈകുന്നേരം 4മണിക്ക് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. രാജ്ഭവന്‍ വളപ്പില്‍ പ്രത്യേകം […]

അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി ഐ എന്‍ എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പ്രതിനിധിയും ഗതാഗതവകുപ്പ് മന്ത്രിയുമായ ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു. ഇടതുമുന്നണിയിലെ മുന്‍ധാരണപ്രകാരമാണ് രാജി. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. ഇരുവര്‍ക്കും പകരം കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി, കേരള കോണ്‍ഗ്രസ് ബി യിലെ ഗണേഷ്‌കുമാര്‍ എന്നിവര്‍ മന്ത്രിമാരാകും. ഇന്ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ മന്ത്രിസഭ പുന:സംഘടനയില്‍ അന്തിമ തീരുമാനമുണ്ടാകും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ […]

മൂന്ന് മന്ത്രിമാരെ ഒഴിവാക്കി നവകേരള സദസ്സിന്റെ ഫ്‌ളക്‌സ് ബോര്‍ഡ്

കണ്ണൂര്‍: സര്‍ക്കാരിന്റെ നവകേരള സദസിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ നിന്നും മൂന്ന് മന്ത്രിമാരെ ഒഴിവാക്കി പ്രചരണം. മന്ത്രിമാരായ ആന്റണി രാജുവും എ കെ ശശീന്ദ്രനും അഹമ്മദ് ദേവര്‍കോവിലുമാണ് പ്രചരണ ബോര്‍ഡില്‍ നിന്ന് പുറത്തായത്. ബോര്‍ഡ് അച്ചടിച്ചവര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നാണ് സംഭവത്തില്‍ എംഎല്‍എയുടെ ഓഫീസ് വിശദീകരണം നല്‍കിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മന്ത്രിസഭാ പുനഃസംഘടനയിലൂടെ പുതിയതായി മന്ത്രിയാകേണ്ട കടന്നപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തിലാണ് സംഭവം. അതിനാല്‍ തന്നെ പുനഃസംഘടനയിലൂടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നവരെയാണ് ഒഴിവാക്കിയതെന്ന […]

ഇതൊരു പാവം ബസ്, കൊലക്കേസ് പ്രതിയെപ്പോലെ കാണേണ്ടതില്ല: ആന്റണി രാജു

കാസര്‍കോട്: നവ കേരള സദസ്സിന്റെ ഭാഗമായുള്ള യാത്രക്ക് ഉപയോഗിക്കുന്ന ബസില്‍ വാര്‍ത്തകളില്‍ പറയുന്നത് പോലെ അത്ര വലിയ സൗകര്യങ്ങളൊന്നുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസില്‍ ആകെയുള്ളത് ശുചിമുറിയും ബസില്‍ കയറാനായി ഓട്ടാമാറ്റിക് സംവിധാനവുമാണ്. അല്ലാതെ ഫ്രിഡ്ജോ ഓവനോ കിടപ്പു മുറിയോ ബസില്‍ ഇല്ലെന്നും ഇതൊരു പാവം ബസാണെന്നും കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. […]

നവംബര്‍ 21 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ് ഉടമകള്‍ നവംബര്‍ 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പണിമുടക്കില്‍നിന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി പിന്മാറുകയായിരുന്നു. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള പെര്‍മിറ്റുകള്‍ നിലനിര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ബസ് ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന തീരുമാനം മാറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

കേരളീയത്തില്‍ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യം: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദര്‍ശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയര്‍മാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി. കേരളീയത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാസ്‌കോട്ട് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത മാധ്യമങ്ങളിലെ ബ്യൂറോ ചീഫുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാര്‍ക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയില്‍ ഒരുക്കുമെന്നു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികള്‍ ഉള്‍പ്പെടുന്ന മേഖല […]

ആന്റണി രാജു രാജി വെക്കണം: വി ഡി സതീശന്‍

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജു രാജി വെക്കണമെന്ന് വിഡി സതീശന്‍. സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച ശേഷം അപകടം കുറഞ്ഞുവെന്ന വാദം പച്ചക്കള്ളമാണെന്നും എ.ഐ. ക്യാമറയുടെ പേരില്‍ നടത്തിയ അഴിമതി മറച്ചുവെയ്ക്കാനാണ് റോഡ് അപകടങ്ങളില്‍ വ്യാജ പ്രചാരണം സര്‍ക്കാര്‍ നടത്തുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. ‘എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച ശേഷം സംസ്ഥാനത്ത് അപകടങ്ങള്‍ കുറഞ്ഞുവെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമാണ്. നിയമസഭയിലും പുറത്തും ഈ കള്ളം ആവര്‍ത്തിച്ചതുകൂടാതെ സര്‍ക്കാര്‍ ഹൈക്കോടതിയെവരെ കബളിപ്പിക്കുകയാണ് ചെയ്തത്. കള്ളക്കണക്ക് നല്‍കി […]