56 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞുമലയില്‍ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും

ഡല്‍ഹി : 56 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാന അപകടത്തില്‍ മരണപ്പെട്ട മലയാളി സൈനികന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതില്‍ ഇന്ന് ബന്ധുക്കള്‍ക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും. 1968ല്‍ ഹിമാചല്‍ പ്രദേശിലെ റോത്തങ്ങ് പാസില്‍ ഉണ്ടായ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഒടാലില്‍ തോമസ് ചെറിയാന്‍ ഉള്‍പ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് 56 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞുമലയില്‍ നിന്ന് കണ്ടെത്തിയത്.രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ തിരച്ചിലിന് ഒടുവിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. Join with […]

വയനാട് ഉരുൾപൊട്ടൽ; 12 അംഗ തിരച്ചിൽ സംഘവുമായി സൺറൈസ് വാലിയിൽ ഇന്നും തിരച്ചിൽ തുടരും

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നടത്തുന്ന തിരച്ചില്‍ ഇന്നും തുടരും. ചാലിയാര്‍ തീരത്തെ സണ്‍റൈസ് വാലിയിലെ തിരച്ചിലാണ് ഇന്നും തുടരുന്നത്. കല്‍പ്പറ്റ എസ്‌കെഎംജി എച്ച്എസ്എസ് മൈതാനത്ത് നിന്ന് ആദ്യത്തെ സംഘവുമായി സണ്‍റൈസ് വാലിയിലേക്ക് ഹെലികോപ്റ്റര്‍ പുറപ്പെട്ടു. ആറംഗ സംഘവുമാണ് ആദ്യം പുറപ്പെട്ടത്. സംഘത്തോടൊപ്പം തിരച്ചിലിന് കെഡാവര്‍ ഡോഗുമുണ്ട്. Also Read ; മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും ; വിദ്യാര്‍ത്ഥി നേതാക്കളുടെ ആവശ്യം അംഗീകരിച്ച് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സണ്‍റൈസ് വാലിയില്‍ ആര്‍മി ഡോഗ് മോനിയാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. […]

എന്താണ് ബെയ്‌ലി പാലം?

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സൈന്യം ബെയ്‌ലി പാലം നിര്‍മ്മിച്ചു തുടങ്ങി. വലിയ ചരിവുള്ള ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്‌ലി പാലം. ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇത്തരം പാലം നിര്‍മ്മിക്കുന്നത്. മുമ്പുതന്നെ നിര്‍മ്മിച്ചുവച്ച ഭാഗങ്ങള്‍ പെട്ടെന്ന് ആവശ്യമായ സ്ഥലത്തെത്തിച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ താല്‍ക്കാലിക പാലമാണ് ഇത്. ഉരുക്കും തടിയുമുപയോഗിച്ചുള്ള പാലം അടിയന്തര ഘട്ടങ്ങളിലാണ് പ്രയോജനപ്പെടുക. ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് […]

ഇന്ത്യന്‍ ആര്‍മിയില്‍ ഡിഗ്രി ഉള്ളവര്‍ക്ക് അവസരം

പ്രധിരോധ വകുപ്പിന് കീഴില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഇന്ത്യന്‍ ആര്‍മി ഇപ്പോള്‍ ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ ടെക്‌നിക്കല്‍ പോസ്റ്റുകളില്‍ മൊത്തം 30 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ […]

ജമ്മു കാശ്മീരില്‍ മലയാളി സൈനികന്‍ ആത്മഹത്യ ചെയ്തു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ മലയാളി സൈനികന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് പുതുപരിയാരം സ്വദേശി വിപിനിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 27 വയസായിരുന്നു. 20 ദിവസം മുമ്പാണ് വിപിന്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെ എത്തിയത്. ഈ മാസം 12ന് രാത്രിനായിരുന്നു സൈനികനെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. എട്ട് വര്‍ഷം മുമ്പാണ് വിപിന്‍ ജോലിയില്‍ പ്രവേശിച്ചത്. കാരണം വ്യക്തമാല്ല മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ആത്മഹത്യ ചെയ്ത അഗ്നിവീറിന് സൈനിക ബഹുമതിയില്ലെന്ന് സൈന്യം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് രജൗരി സെക്ടറില്‍ സെന്‍ട്രി ഡ്യൂട്ടിക്കിടെ അഗ്നിവീര്‍ സൈനികന്‍ അമൃത്പാല്‍ സിങ് ജീവനൊടുക്കിയത്. അമൃത്പാല്‍ സിങിന്റെ സംസ്കാര ചടങ്ങുകൾക്ക് സൈനിക ബഹുമതികള്‍ നല്‍കാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സൈന്യം. അമൃത്പാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും ഇത്തരം മരണങ്ങള്‍ക്ക് സൈനിക ബഹുമതികള്‍ നല്‍കുന്ന പതിവില്ലെന്നും സൈന്യം വ്യക്തമാക്കി. അമൃത്പാല്‍ സിങ് അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തില്‍ ചേര്‍ന്നതിനാല്‍, അദ്ദേഹത്തിന് സൈനിക ബഹുമതികള്‍ നല്‍കിയില്ലെന്ന് എഎപി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം നിലപാട് വ്യക്തമാക്കിയത്. Join with […]