January 15, 2026

സപ്ലൈക്കോയുടെ പേരില്‍ 7 കോടിരൂപയുടെ തട്ടിപ്പില്‍ അറസ്റ്റിലായത് മുന്‍ ഭക്ഷ്യമന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറി

കൊച്ചി: സപ്ലൈക്കോയുടെ പേരില്‍ ഏഴുകോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായത് മുന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നയാള്‍. ഇയാള്‍ക്ക് ഭക്ഷ്യവകുപ്പിനുള്ളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസില്‍ റിമാന്‍ഡിലുള്ള കൊച്ചി എളംകുളം സ്വദേശിയായ സതീഷ് ചന്ദ്രന്‍ മൂന്നുമാസത്തോളം മന്ത്രി തിലോത്തമന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നു. അന്നും പലതരത്തിലുള്ള തട്ടിപ്പുകളിലുള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് പേഴ്‌സണല്‍ സ്റ്റാഫില്‍നിന്ന് പുറത്താക്കുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് സതീഷ് ചന്ദ്രന്റെ പേരില്‍ കഴിഞ്ഞവര്‍ഷം കൊച്ചി പോലീസ് കേസുമെടുത്തിരുന്നു. Also […]

തിരുവനന്തപുരത്ത് വയോധികയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു; അമ്മയും മകനും ഉള്‍പ്പെടെ 3 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ അമ്മയും മകനും ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡിഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കോവളം സ്വദേശി റഫീക്ക ബീവി, റഫീക്കയുടെ മകന്‍ ഷഫീക്ക്, റഫീക്കയുടെ സുഹൃത്ത് അല്‍ അമീന്‍ എന്നിവര്‍ക്കാണ് ശിക്ഷ. സ്വര്‍ണാഭരണത്തിനായി ശാന്തകുമാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം തട്ടിന്‍പുറത്ത് ഒളിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ജനുവരി 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ശാന്തകുമാരിയുടെ അയല്‍വാസിയായിരുന്നു റഫീക്കാ ബീവി. കേസിലെ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി […]

കാസര്‍കോട് പത്ത് വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവം; പ്രതിക്കായി അന്വേഷണം തുടരുന്നു

കാസര്‍കോട്: പടന്നക്കാട് പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പ്രതിയെന്ന് സംശയം തോന്നി കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് വിട്ടയച്ചു. നാലു പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. Also Read ;വിഷാദ രോഗവും, സൈബര്‍ ആക്രമണവും ; നാലാംനിലയില്‍ നിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി മെയ് 15ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തി വയല്‍ പ്രദേശത്ത് ഉപേക്ഷിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ […]

ഗുണ്ടാവേട്ട: മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് 5,000 പേര്‍ അറസ്റ്റില്‍; പരിശോധനകള്‍ ഈ മാസം 25 വരെ തുടരും

തിരുവനന്തപുരം: ഗുണ്ടകള്‍ക്കെതിരേ മൂന്നുദിവസമായി സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയില്‍ 5,000 പേര്‍ അറസ്റ്റിലായി. ഗുണ്ടാ ആക്രമണങ്ങള്‍ പെരുകുന്നെന്ന വിമര്‍ശനങ്ങള്‍ക്കുപിന്നാലെ തുടങ്ങിയ പരിശോധന ഈ മാസം 25 വരെ തുടരും. Also Read ; പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട് ; മലയോര പ്രദേശങ്ങളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു ഓരോ ജില്ലയിലെയും സാഹചര്യങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹേബ് വിലയിരുത്തി. ഗുണ്ടകള്‍ക്കെതിരേയുള്ള നടപടിയായ ഓപ്പറേഷന്‍ ആഗ്, ലഹരിമാഫിയകള്‍ക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട് എന്നിവ യോജിപ്പിച്ചാണ് മൂന്നുദിവസമായി സംസ്ഥാനത്താകെ പരിശോധന. ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, […]

പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധമെന്നും ഉടന്‍ മോചിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: വാര്‍ത്താ പോര്‍ട്ടല്‍ ആയ ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്തയെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്ത ഡല്‍ഹി പൊലീസ് നടപടി നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി. പുര്‍കായസ്തയെ ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. Also Read ; റെയില്‍വേ ട്രാക്കില്‍ കെട്ടിപ്പിടിച്ച് നിന്നു ; യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു ചൈനീസ് ബന്ധം ആരോപിച്ച് നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തിയാണ് പുര്‍കായസ്തയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. […]

പത്താം ക്ലാസ് വിദ്യാര്‍ഥി തീവ്രവാദ സംഘടനയില്‍ ചേര്‍ന്നു; അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് ജുവനൈല്‍ കോടതി

കുവൈറ്റ് സിറ്റി: നിരോധിത സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയില്‍ (ഐഎസ്) ചേരുകയും മുബാറക് അല്‍ കബീറിലെ ഹുസൈനിയ്യ ശിയാ പള്ളിയില്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിടുകയും ചെയ്ത കേസില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്കെതിരേ ശിക്ഷ വിധിച്ച് കുവൈറ്റിലെ ജുവനൈല്‍ കോടതി. അഞ്ച് വര്‍ഷത്തെ തടവിനാണ് 15കാരനായ വിദ്യാര്‍ഥിയെ ജുവനൈല്‍ കോടതി ജഡ്ജി ഫഹദ് അല്‍ അവാദി ശിക്ഷ വിധിച്ചത്. എന്നാല്‍ രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കേസില്‍ കുട്ടിയെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തതായി പ്രാദേശിക […]

പ്രജ്ജ്വലിനെതിരെയുള്ള ലൈംഗികാതിക്രമ കേസ്; പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച ബിജെപി നേതാവ് അറസ്റ്റില്‍

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ കര്‍ണാടകയിലെ ബിജെപി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി നേതാവ് ജി ദേവരാജെ ഗൗഡയേയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എംപി പ്രജ്വല്‍ രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ച നേതാവാണ് ദേവരാജെ ഗൗഡ. വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരുവില്‍ നിന്ന് ചിത്രദുര്‍ഗയിലേക്ക് പോകുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. സ്വത്ത് വില്‍ക്കാന്‍ സഹായിക്കാമെന്ന വ്യാജേന തന്നെ പീഡിപ്പിച്ചെന്ന 36 കാരിയുടെ പരാതിയിലാണ് ദേവരാജെ ഗൗഡയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തത്. Also Read ; തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ […]

മലയാളി ദമ്പതികളെ ചെന്നൈയില്‍ ആക്രമിച്ചു കൊലപ്പെടുത്താന്‍ കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്

ചെന്നൈ: മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. ആവഡി മുത്താപുതുപ്പെട്ട് മിറ്റനമിലി ഗാന്ധി റോഡില്‍ താമസിക്കുന്ന പാലാ സ്വദേശി ആയുര്‍വേദ ഡോക്ടര്‍ ശിവന്‍ നായര്‍ (ശിവദാസന്‍ നായര്‍ – 71), എരുമേലി സ്വദേശിനി ഭാര്യ പ്രസന്നകുമാരി (62) എന്നിവരെ കൊലപ്പെടുത്തിയ രാജസ്ഥാന്‍ സ്വദേശി മഹേഷ് (22) ആണ് പിടിയിലായത്. മുന്‍വൈരാഗ്യത്തിനൊപ്പം മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിള്‍ പേ വഴി അയച്ചതിനെക്കുറിച്ചുള്ള തര്‍ക്കവും പ്രകോപനത്തിനു കാരണമായെന്നു പൊലീസ് പറയുന്നു. Also Read ; കൊച്ചിയില്‍ അര്‍ധരാത്രി തുടര്‍ച്ചയായി […]

പേരാമ്പ്രയില്‍ സംഘര്‍ഷത്തില്‍ പരുക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്.

പേരാമ്പ്ര : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയിലുണ്ടായ സംഘട്ടനത്തില്‍ സാരമായി പരുക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പേരാമ്പ്ര പൊലീസ്. തലയ്ക്കും വയറിനുമുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റവരെയാണ് ഇന്ന് രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലടച്ചത്. Also Read; സര്‍ക്കാരിന് 100 ദിവസം കൊണ്ട് 38 കോടി നേടിക്കൊടുത്ത് ഒരു പാലം ഇന്നലെ രാത്രി 10 മണിയോടെയാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 4 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും 2 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇതില്‍ യുഡിഎഫ് […]

സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിവെച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിവെച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സല്‍മാന്റെ ബാന്ദ്രയിലെ വീടിന് നേരെ ഏപ്രില്‍ 14നാണ് വെടിവെപ്പുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഗുജറാത്തിലെ ഭുജില്‍ നിന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് മുംബൈ പൊലീസ് പിടികൂടിയത്. Also Read ; സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയന്‍ അന്തരിച്ചു ഗുജറാത്തിലെ ഭുജില്‍ വെച്ച് കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പിടികൂടിയ കാര്യം മുംബൈ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കൂടുതല്‍ അന്വേഷണത്തിനായി മുംബൈയിലേക്ക് […]