നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനെതിരായ മൊഴിയില്‍ ഉറച്ച് കുടുംബം
പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരായ മൊഴിയില്‍ ഉറച്ച് കുടുംബം. പെട്രോള്‍ പമ്പ് വിഷയത്തിലും യാത്രയയപ്പിലും ഗൂഢാലോചന സംശയിക്കുന്നതായി കണ്ണൂരില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന് കുടുംബം മൊഴി നല്‍കി. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെയും മറ്റു കുടുംബാംഗങ്ങളുടെയും മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. Also Read; കൊടകര കുഴല്‍പ്പണക്കേസ്: ഇ.ഡിയോട് വിശദീകരണം തേടി ഹൈക്കോടതി നവീന്‍ ബാബു വിളിച്ചതാരൊക്കെയാണെന്ന് വ്യക്തത വരുത്താനായി നവീന്‍ ബാബുവിന്റെ കോള്‍ ലിസ്റ്റിന്റെ കോപ്പിയുമായാണ് അന്വേഷണസംഘം എത്തിയത്. മൊഴിയെടുത്തതിനുശേഷം കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































