September 8, 2024

‘മാലിന്യസംസ്‌കരണത്തില്‍ കേരളം പരാജയം’: രാജിവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുകിപ്പോയ ജോയിയുടെ ജീവനറ്റ ശരീരം അഴുക്ക് ചാലില്‍ നിന്ന് മൂന്നാം ദിനം കണ്ടെടുത്തുവെന്നത് അതീവ ഖേദകരമാണെന്ന് ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖര്‍. ഒരു അപകടം നടന്നയുടന്‍ പഴിചാരുന്നതിനല്ല, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണം പ്രഥമ പരിഗണനയെന്നത് കണക്കിലെടുത്താണ് ഇതുവരേയും കാത്തിരുന്നത്. പക്ഷേ തിരുവനന്തപുരം ജില്ലയിലെ സര്‍വജനങ്ങളും നടുക്കത്തോടെ മാത്രമറിഞ്ഞ ഈ വാര്‍ത്തയോട് ഇനിയും പ്രതികരിക്കാതിരിക്കുന്നത് മനസ്സാക്ഷിക്ക് നിരക്കുന്നതല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. രക്ഷാദൗത്യമെന്ന് കൊട്ടിഘോഷിച്ച പ്രചാരണം മൂന്നാം നാള്‍ പരാജയപ്പെട്ട് നാവിക സേനയുടെ […]

ജോയിയുടെ മരണം ; മേയര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം, സര്‍ക്കാര്‍ ജോയിയുടെ കുടുബത്തിന് 1 കോടി നല്‍കണം – കെ സുരേന്ദ്രന്‍

പാലക്കാട്: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യകൂമ്പാരത്തില്‍പ്പെട്ട് റെയില്‍വേ ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തില്‍ തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നഗരസഭയുടെ കൃത്യവിലോപവും കെടുകാര്യസ്ഥതയുമാണ് അപകടമുണ്ടാക്കിയതെന്നും മേയര്‍ക്കെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. Also Read ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ; ചരിത്രത്തിലാധ്യമായി മത്സരിക്കാനിറങ്ങുന്നത് 160 സിനിമകള്‍ തിരുവനന്തപുരം നഗരസഭയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളാണ് ചെലവിട്ടത്. എന്നിട്ടും വെള്ളക്കെട്ട് പരിഹരിക്കുന്നതിലും, മാലിന്യ നിര്‍മാര്‍ജനത്തിലും നഗരസഭയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു. നഗരസഭ […]

മേയറുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും : ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് നടപടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തര്‍ക്കത്തില്‍ മേയറുടെ രഹസ്യ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് അപേക്ഷ നല്‍കി.ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിലാണ് നടപടി. Also Read ; ഒരേസമയം നായകനും ഇതിഹാസവുമായയാള്‍; സുനില്‍ ഛേത്രിയേക്കുറിച്ച് രണ്‍വീര്‍ സിംഗ് ഓവര്‍ടേക്കിങ്ങുമായി ബന്ധപ്പെട്ടല്ല തര്‍ക്കമെന്നും സ്ത്രീകളോട് മോശമായി പെരുമാറിയത് കൊണ്ടാണ് പരസ്യമായി പ്രതികരിച്ചതെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവ് അസഭ്യം പറഞ്ഞുവെന്നത് നുണയാണ്. […]

മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കേസെടുത്ത് പൊലീസ് ; പരാതി നല്‍കി കെഎസ്ആര്‍ടിസി എംഡി

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ നിര്‍ണായകമായ ഈ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായതില്‍ പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഗതാഗത മന്ത്രി ഗണേഷ്‌കുമാര്‍ കെഎസ്ആര്‍ടിസി എംഡിക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന് പരാതി നല്‍കിയത്. തമ്പാനൂര്‍ പൊലീസാണ് മെമ്മറി കാര്‍ഡ് കാണാതായതില്‍ കേസ് എടുത്തിരിക്കുന്നത്. Also Read ;ആലുവയിലെ ഗുണ്ടാ ആക്രമണം: വെട്ടേറ്റവരുടെ നില ഗുരുതരം, അഞ്ചുപേര്‍ കസ്റ്റഡിയില്‍, പൊലീസ് അന്വേഷണം ഊര്‍ജ്ജിതം കേസിലെ നിര്‍ണായക തെളിവായ […]

ആര് പറയുന്നതാണ് ശരി? കെഎസ്ആര്‍ടിസി ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും റോഡിന് കുറുകെ കാറിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍, ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കും. കേസിലെ നിര്‍ണായക തെളിവ് ശേഖരിക്കാനായി ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസിക്ക് പോലീസ് കത്ത് നല്‍കിയിട്ടുണ്ട്. Also Read ; വാണിജ്യ സിലിണ്ടറിന്റെ വില കുറച്ച് കമ്പനികള്‍ : ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയാല്‍ സിസിടിവി പരിശോധിക്കാനാണ് തീരുമാനം. ബസ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തിരുന്നോ, അമിത […]

സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കാതെ പൊലീസ്; ഡ്രൈവര്‍ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പൊലീസ്. ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കില്ലെന്നാണ് പൊലീസ് ഭാഷ്യം. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവര്‍ മോശമായി പെരുമാറിയതിനാലാണ് മേയര്‍ ഇടപെട്ടതെന്നും പൊലീസ് പറയുന്നു. Also Read ;കരുവന്നൂര്‍ കള്ളപ്പണകേസ് : തൊഴിലാളി […]

KSRTC ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി; ലൈംഗീകച്ചുവയോടെ സംസാരിച്ചെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ KSRTC ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദേശം. ഡ്രൈവര്‍ ലൈംഗീകചുവയോടെ സംസാരിച്ചെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ഡ്രൈവര്‍ DTOയ്ക്ക് മുമ്പാകെ വിശദീകരണം നല്‍കണം. ഇന്ന് ജോലിക്ക് കയറേണ്ട എന്ന് നിര്‍ദേശം നല്‍കി. പ്രതികരിച്ചത് സ്ത്രീത്വത്തെ അപമാനിച്ചത് കൊണ്ട് എന്ന് ആര്യ രാജേന്ദ്രന്‍. Also Read; ‘പഞ്ചവത്സര പദ്ധതി’ ഓരോ മലയാളിയും കണ്ടിരിക്കണം, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്: ശ്രീനിവാസന്‍ KSRTC ഡ്രൈവര്‍ H L […]

മേയറും എം എല്‍ എയും നടുറോഡില്‍ കെ എസ് ആര്‍ ടി സി തടഞ്ഞ് തര്‍ക്കമുണ്ടാക്കുന്നത് ശരിയാണോ?

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എം എല്‍ എയുമായ സച്ചിന്‍ ദേവും കെ എസ് ആര്‍ ടി സി ഡ്രൈവറുമായി നടുറോഡില്‍ വാക്പോര് നടത്തിയ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കാത്തതാണ് തര്‍ക്കത്തില്‍ കലാശിച്ചതെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ തിരുവനന്തപുരം പ്ലാമൂട് വെച്ചാണ് സംഭവം. വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് മേയര്‍ ആര്യ ബസ് തടയുകയായിരുന്നു. മേയറും ഒപ്പമുണ്ടായിരുന്നവരും ഡ്രൈവറെ […]