ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല, കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നതില്‍ അഭിമാനിക്കുന്നു ; പ്രതികരണവുമായി ആശ ശരത്ത്
തിരുവനന്തപുരം : സ്‌കൂള്‍ കലോത്സവത്തിന് അവതരണ ഗാനത്തിനായി കുട്ടികളെ നൃത്തം പഠിപ്പിക്കുന്നതിനായി 5 ലക്ഷം രൂപ ഒരു പ്രമുഖ നടി ആവശ്യപ്പെട്ടുവെന്ന മന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി നടി ആശ ശരത്ത്. കഴിഞ്ഞ വര്‍ഷം നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തരൂപം ഒരുക്കാനെത്തിയതിന് താന്‍ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നായിരുന്നു ആശ ശരത്തിന്റെ പ്രതികരണം. കലോത്സവത്തിനായി സ്വന്തം ചെലവിലാണ് ദുബായില്‍ നിന്നും എത്തിയതെന്നും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അവര്‍ ഒരു മാധ്യമത്തിനോട് പറഞ്ഞു. Also Read ; തൃശൂരില്‍ നടുറോഡില്‍ […]