സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്; സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമര സമിതി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ശമ്പള വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങളുമായി പണിമുടക്കി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്. ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം പതിമൂന്നാം ദിനത്തിലേക്ക് കടക്കുകയും കൂടുതല്‍ ശക്തമാകുകയും ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന വേളയിലാണ് സര്‍ക്കാരിന്റെ കണക്കെടുപ്പ്. പണിമുടക്കി സമരത്തിനെത്തിയവരുടെ കണക്കെടുക്കാനാണ് ആരോഗ്യ വകുപ്പ് നല്‍കിയ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം മുതല്‍ ഡിഎംഒ മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഗൂഗില്‍ ഫോം വഴി കണക്കെടുത്ത് തുടങ്ങി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































