November 21, 2024

വനിത ഏഷ്യ കപ്പ് ; ഇന്ത്യ-ശ്രീലങ്ക ഫൈനല്‍ ഇന്ന്

ദാംബുല്ല (ശ്രീലങ്ക): വനിത ഏഷ്യ കപ്പ് കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ട്വന്റി20 മത്സരത്തിന്റെ ഫൈനലില്‍ ആതിഥേയരായ ശ്രീലങ്കയാണ് എതിരാളികള്‍. നാല് ആധികാരിക ജയങ്ങളുമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഗ്രൂപ്പ് റൗണ്ടില്‍ യഥാക്രമം പാകിസ്താന്‍, യു.എ.ഇ, നേപ്പാള്‍ ടീമുകളെ തകര്‍ത്തു. സെമി ഫൈനലില്‍ ബംഗ്ലാദേശിനെയും തൂത്തെറിഞ്ഞു. ഏഷ്യ കപ്പില്‍ ഏറ്റവുമധികം തവണ ജേതാക്കളായ ഇന്ത്യ ലക്ഷ്യമിടുന്നത് എട്ടാം കിരീടമാണ്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം  

ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ; ഇന്ത്യ ഫൈനലില്‍

ദാംബുള്ള (ശ്രീലങ്ക): ബൗളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ ഏഷ്യ കപ്പ് ട്വന്റി-20 വനിതാ ക്രിക്കറ്റില്‍ അനായാസജയത്തോടെ ഇന്ത്യ ഫൈനലില്‍. ബംഗ്ലാദേശിനെ പത്തു വിക്കറ്റുകള്‍ക്കാണ് സെമിയില്‍ ഇന്ത്യ തകര്‍ത്തത്. സ്‌കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ എട്ടിന് 80. ഇന്ത്യ: 11 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 83. ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. ശ്രീലങ്ക സെമിയില്‍ പാകിസ്താനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചു. പേസര്‍ രേണുകാ സിങ്ങിന്റെ മൂന്നുവിക്കറ്റ് പ്രകടനവും ഓപ്പണര്‍ സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ചുറിയുമാണ് (55) ഇന്ത്യയുടെ വന്‍ജയത്തിന് […]

ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 82 റണ്‍സ് ജയം

ധാംബുള്ള: ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയിലെ മുന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് ആധികാരിക ജയം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നേപ്പാളിനെതിരെ 82 റണ്‍സ് ജയവുമായി ഇന്ത്യ സെമിഫൈനല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഷെഫാലി വര്‍മ (48 പന്തില്‍ 81), ഡി. ഹേമലത (42 പന്തില്‍ 47) എന്നിവരുടെ ബാറ്റിങ് മികവില്‍ 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടിയപ്പോള്‍ നേപ്പാളിന്റെ മറുപടി 96 റണ്‍സില്‍ അവസാനിച്ചു. സ്‌കോര്‍: […]