ഏഷ്യാ കപ്പ് ടൂര്‍ണമെന്റ്; ഇന്ത്യ – പാക് പോരാട്ടം സെപ്തംബര്‍ 14ന്
ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് സെപ്തംബര്‍ 9 മുതല്‍ 28 വരെ നടക്കും. ദുബായ്, അബുദാബി എന്നിവിടങ്ങളിലായാണ് വേദികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ വെച്ച് നടത്തുന്നതില്‍ ഇന്ത്യ എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെയാണ് ദുബായിലും അബുദാബിയിലും മത്സരം നടത്താന്‍ തീരുമാനിച്ചത്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 19 മത്സരങ്ങളാണ് ഉണ്ടാവുക. സെപ്തംബര്‍ 14നാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മൂന്ന് തവണയായിരിക്കും മത്സരം എന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി. Also Read: താല്‍ക്കാലിക വി സി […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































