കുഴല്‍ കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യവയസ്‌കന് വെട്ടേറ്റു

തൃശ്ശൂര്‍: കല്ലമ്പാറയില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യവയസ്‌കന് വെട്ടേറ്റു. കല്ലമ്പാറ സ്വദേശി കൊച്ചുവീട്ടില്‍ മോഹനനാണ് വെട്ടേറ്റത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതി കല്ലമ്പാറ സ്വദേശി ഏലിയാസിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. Also Read; ആശമാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎന്‍ടിയുസി നിലപാട് തള്ളി കോണ്‍ഗ്രസ് ഞായറാഴ്ച്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കല്ലമ്പാറ അടങ്ങളം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് കുഴല്‍ക്കിണര്‍ നിര്‍മാണം ആരംഭിച്ചത്. കിണറില്‍ നിന്നുള്ള വെള്ളം ഏലിയാസിന്റെ […]

പെണ്‍ സുഹൃത്തിന് ഹലോ സന്ദേശം അയച്ചു, യുവാവിനെ സിനിമ സ്റ്റൈലില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി

ആലപ്പുഴ: ആലപ്പുഴ അരൂക്കുറ്റിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അരൂക്കുറ്റി സ്വദേശി ജിബിന്‍ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി കേസുകളില്‍ പ്രതിയായ പ്രഭജിത്, കൂട്ടാളി സിന്തല്‍ എന്നിവര്‍ ചേര്‍ന്നാണ് ജിബിനെ മര്‍ദിച്ചതെന്ന് സഹോദരന്‍ ലിബിന്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പ്രഭജിത്തിന്റെ പെണ്‍ സുഹൃത്തിന് ഹലോ സന്ദേശം അയച്ചെന്ന് പറഞ്ഞാണ് മര്‍ദനമെന്നും സഹോദരന്‍ ലിബിന്‍ ആരോപിച്ചു. Also Read; ആരോഗ്യ മന്ത്രാലയത്തില്‍ പോകുന്നത് ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല, തന്റെ ചുമതല […]

പയ്യോളിയില്‍ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദനം; കുട്ടിയുടെ കര്‍ണപടം തകര്‍ന്നു

കോഴിക്കോട്: പയ്യോളിയില്‍ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദനം. മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കുട്ടിയെ ആക്രമിച്ചത്. ഫുട്‌ബോള്‍താരമായ വിദ്യാര്‍ഥി പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമണം. മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണപടം തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. Also Read; റെയില്‍വേ സ്റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാന്‍ ‘ഹോള്‍ഡിങ് ഏരിയ’ പദ്ധതിയുമായി റെയില്‍വേ മന്ത്രി രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരു സ്‌കൂളുകളിലേയും വിദ്യാര്‍ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. പോലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്നും എസ് […]

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി റിതുവുമായി ഇന്ന് തെളിവെടുപ്പ് നടത്തും

കൊച്ചി: പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി റിതുവിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും. ജനരോഷം കണക്കിലെടുത്ത് വന്‍ സുരക്ഷയിലാകും പ്രതിയെ തെളിവെടുപ്പിന് എത്തിക്കുക. രാവിലെത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയ്ക്കാകും പ്രതിയുമായി തെളിവെടുപ്പ് നടത്തുക. നിലവില്‍ 5 ദിവസത്തേക്ക് വടക്കേക്കര പോലീസിന്റെ കസ്റ്റഡിയില്‍ ആണ് പ്രതി റിതു ഉള്ളത്. അതേ സമയം ചികിത്സയിലുള്ള ജിതിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തലയില്‍ ശസ്ത്രക്രിയ ചെയ്‌തെങ്കിലും ബോധം തിരിച്ചു കിട്ടിയിട്ടില്ല. ജിതിന്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. Also Read; എടപ്പാളില്‍ […]

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീട്ടില്‍ കയറി ആക്രമിച്ചു ; കേസെടുത്ത് പോലീസ്

കോഴിക്കോട്: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് കൊയിലാണ്ടിയില്‍ വീടുകയറി ആക്രമിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. കൊയിലാണ്ടി വെള്ളിലാട്ട് സ്വദേശികളായ അജീഷ്, അരുണ്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. Also Read; മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഇടപെട്ട് സര്‍ക്കാര്‍ ; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി ആക്രമണത്തില്‍ വീട്ടുടമ ഉണ്ണികൃഷ്ണനും ഭാര്യയ്ക്കും മക്കള്‍ക്കും പരിക്കേറ്റിരുന്നു. വീടിന്റെ ജനലുകളും ഫര്‍ണിച്ചറുകളും തകര്‍ക്കുകയും ചെയ്തു. വീടിനടുത്ത് അടച്ചിട്ട കടമുറിയില്‍ നടക്കുന്ന പരസ്യമദ്യപാനം ഉണ്ണികൃഷ്ണന്‍ ചോദ്യം ചെയ്തതായിരുന്നു ആക്രമണത്തിന് കാരണം. വീട്ടില്‍ അതിക്രമിച്ചെത്തിയാണ് സംഘം […]

യുവാവിനെ മര്‍ദിച്ച് ജീവനോടെ കുഴിച്ചിട്ടു ; രക്ഷകരായി തെരുവുനായ്ക്കള്‍

ആഗ്ര : വസ്തുവിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജീവനോടെ കുഴിച്ചിട്ട യുവാവിന് രക്ഷകരായത് തെരുവുനായ്ക്കള്‍. ആഗ്ര സ്വദേശി രൂപ് കിഷോറിനെയാണ് നാലംഗ സംഘം ആക്രമിച്ചത്. സംഭവത്തില്‍ അങ്കിത്,ഗൗരവ്,ആകാശ്,കരണ്‍ എന്നീ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വസ്തുതര്‍ക്കത്തെ ചൊല്ലിയാണ് യുവാക്കള്‍ മര്‍ദിച്ചത്. മര്‍ദനത്തിന് പിന്നാലെ യുവാവ് മരിച്ചുപോയെന്ന് കരുതിയാണ് തന്നെ കുഴിച്ചിട്ടതെന്നും രൂപ് പറഞ്ഞു. Also Read ; വയനാട്ടിലെ 13 വില്ലേജടക്കം കേരളത്തിലെ 9998.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല: വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍ ആ സമയം അവിടെ എത്തിയ […]

കൊറിയര്‍ നല്‍കാനെന്ന വ്യാജേന മുഖംമൂടി ധരിച്ചെത്തി ആക്രമണം ; പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: മുഖം മൂടി ധരിച്ചെത്തിയ സ്ത്രീ എയര്‍ഗണ്‍ ഉപയോഗിച്ച് യുവതിയെ ആക്രമിച്ചു. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവമുണ്ടായത്. തിരുവനന്തപുരം വഞ്ചിയൂര്‍ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷിനി പോലീസിനോട് പറഞ്ഞു. Also Read ; അര്‍ജുനായുള്ള തിരച്ചില്‍ പതിമൂന്നാം ദിവസത്തിലേക്ക് ; രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കേരള സര്‍ക്കാര്‍ എന്‍ആര്‍എച്ച്എം ജീവനക്കാരിയായ ഷിനിക്ക് വലുതു കൈക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഞ്ചിയൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ […]

ട്രംപിന് നേരെ വെടിവെപ്പ്; ചെവിക്ക് പരിക്ക്, അക്രമി കൊല്ലപ്പെട്ടെന്ന് സൂചന

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ റാലിക്കിടെ വെടിവെപ്പ്. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അക്രമി കൊല്ലപ്പെട്ടതായും വിവരമുണ്ട്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പെന്‍സില്‍വാനിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. വെടിവെച്ചതെന്ന് സംശയിക്കുന്ന ഒരാളും കാണികളില്‍ ഒരാളും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റാലിയില്‍ പങ്കെടുത്ത മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. ട്രംപ് സുരക്ഷിതനാണെന്ന് […]

പാലക്കാട് സ്‌കൂട്ടര്‍ യാത്രികരായ യുവാക്കള്‍ക്ക് വെട്ടേറ്റു ; പോലീസ് അന്വേഷണം ആരംഭിച്ചു

പാലക്കാട് : കടമ്പഴിപ്പുറത്ത് കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കടമ്പഴിപ്പുറം സ്വദേശികളായ ടോണി, പ്രസാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.ഇരുവരും സുഹൃത്തുക്കളാണ്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. Also Read ; ബെംഗളൂരുവില്‍ കോളേജ് കാംപസില്‍ മദ്യപിച്ചെത്തിയ വിദ്യാര്‍ഥി സുരക്ഷാജീവനക്കാരനെ കുത്തിക്കൊന്നു വ്യാഴാഴ്ച  പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. കടമ്പഴിപ്പുറത്ത് നിന്ന് വെങ്ങശ്ശേരിയിലേക്ക് പോവുകയായിരുന്നു ടോണിയും പ്രസാദും ഇതിനിടെയാണ് ആക്രമണം.പരിക്കേറ്റ യുവാക്കളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം […]

യുപിയിലെ അലീഗഢില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലീഗഢില്‍ മോഷണക്കുറ്റമാരോപിച്ച് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 35കാരനായ മുഹമ്മദ് ഫരീദെന്ന ഔറംഗസേബാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.15 ഓടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ ഗാന്ധിപാര്‍ക്ക് പോലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. Also Read ; ഒ ആര്‍ കേളു മന്ത്രിയാകും; ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പുകള്‍ ലഭിക്കില്ല ചൊവ്വാഴ്ച രാത്രി വൈകിയാണ് യുവാവിന് മര്‍ദനമേറ്റുവെന്ന വിവരം പോലീസിന് ലഭിച്ചത്. മുഹമ്മദ് ഫരീദ് ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയെന്ന് ആരോപിച്ച് ഇയാളെ ക്രൂരമായി മര്‍ദിക്കുകയും അതിന് ശേഷമാണ് […]