ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ് നേരെ ആക്രമണം

ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ് നേരെ ആക്രമണം. ഇന്നലെ വൈകീട്ട് കോപ്പന്‍ഹേഗനിലെ നഗരമധ്യത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്നെത്തിയ അക്രമി പൊടുന്നനെ അടിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഒരാളെ കസ്റ്റഡിയിലെടുത്തെന്നും തുടര്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. Also Read ; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം എന്നാല്‍ സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസോ പ്രധാനമന്ത്രിയുടെ ഓഫീസോ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ ഞെട്ടലിലാണ് പ്രധാനമന്ത്രി എന്നു മാത്രമാണ് ഓഫീസ് അറിയിച്ചത്. ആക്രമണം എല്ലാവരെയും […]

പത്തനംതിട്ടയില്‍ മുഖംമൂടി കള്ളന്മാര്‍ : വീടിന്റെ ജനല്‍ ചില്ലുകള്‍ തല്ലിതകര്‍ത്തു

പത്തനംതിട്ട: വീടിന് നേരെ മുഖം മൂടി ആക്രമണം. പത്തനംതിട്ട മെഴുവേലി ആലക്കോട് സ്വദേശിനി മേഴ്‌സി ജോണിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത് വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.30ക്കാണ് അക്രമികള്‍ വീടില്‍ കയറിവന്ന് ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും കാറുകള്‍ നശിപ്പിക്കുകയും ചെയ്തത്. Also Read ; ജയില്‍ മോചിതനായതിനു പിന്നാലെ ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി അരവിന്ദ് കെജ്‌രിവാള്‍ അഞ്ച് അംഗ സംഘമാണ് അക്രമണം അഴിച്ചുവിട്ടത്.വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ത്തത്.കാര്‍ പോര്‍ച്ചിലുണ്ടായിരുന്ന കാര്‍ തല്ലിത്തകര്‍ക്കുകയും മുറ്റത്ത് കിടന്ന മറ്റൊരു കാറും തല്ലിത്തകര്‍ത്തിരുന്നു. […]

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനുനേരെ ആക്രമണം;

ലഖ്‌നൗ: അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനുനേരെ ആക്രമണം. അക്രമിസംഘം ഞായറാഴ്ച അര്‍ധരാത്രി കോണ്‍ഗ്രസ് ഓഫീസിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ത്തു. ഇതിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. Also Read ; നാടുകടത്തപ്പെട്ട രണ്ട് കൊലക്കേസിലെ പ്രതി തൃശൂരില്‍ യുവാവിനെ അടിച്ചുകൊന്നു; മൃതദേഹം റോഡില്‍, മര്‍ദനം ഹോക്കി സ്റ്റിക്കുകൊണ്ട് അക്രമവിവരം പുറത്തായതോടെ ജില്ലാ അധ്യക്ഷന്‍ സിംഗല്‍ ഉള്‍പ്പെടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് ഓഫീസിലേക്കെത്തിയത്. സി.ഒ മായങ്ക് ദ്വിവേദിക്കൊപ്പം വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്. സംഭവത്തില്‍ കൃത്യമായ അന്വേഷണമുണ്ടാകുമെന്നും […]

‘വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍’; നടിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍, വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി, ഐജി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കാന്‍ കോടതി ഉത്തരവിടണണെന്നാണ് നടിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. Also Read ; ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി ; 19കാരി മുങ്ങി മരിച്ചു തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് പോലും അയക്കാതെ, സഹപ്രവര്‍ത്തകരെ സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് ജില്ലാ സെഷന്‍സ് ജഡ്ജി വസ്തുതാന്വേഷണ റിപ്പോര്‍ട്ട് […]

ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമം; പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

ചങ്ങനാശ്ശേരി : ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമം ഇത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ കാരപ്പുഴ മാന്താറ്റ് രമേശനെ (65) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ചിങ്ങവനം സ്റ്റേഷനിലെ പോലീസുകാരന്‍ ജയനാണ് വെട്ടേറ്റത്. Also Read ; അടൂരിലെ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചസംഭവം; ആത്മഹത്യയെന്ന് സൂചന ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഒരു കേസില്‍ പ്രതിയായിരുന്ന രമേശന്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ തേടില്‍ കോടതിയിലെത്തുകയും രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോള്‍ കോടതിയില്‍ […]

മോസ്‌കോ ഭീകരാക്രമണം: റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി US, അക്രമികള്‍ എത്തിയത് സൈനിക വേഷത്തില്‍

മോസ്‌കോ: മോസ്‌കോയില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റഷ്യയ്ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അമേരിക്ക. ഭീകരാക്രമണ സാധ്യത സംബന്ധിച്ച വിവരം റഷ്യയ്ക്ക് കൈമാറിയിരുന്നതായി വൈറ്റ് ഹൗസ് നാഷ്ണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രിന്‍ വാട്‌സണ്‍ വ്യക്തമാക്കി. Also Read ; സി.എ.എയെ പിന്തുണക്കുന്നു; മുസ്‌ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനം – ഇ. ശ്രീധരന്‍ റഷ്യയെ ഞെട്ടിച്ച് തലസ്ഥാനനഗരമായ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയാണ് ഭീകരാക്രമണം നടന്നത്. 60 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 40 […]

അതിരപ്പിള്ളി മേഖലയില്‍ വീണ്ടും കാട്ടാന; നാട്ടുകാര്‍ ഭീതിയില്‍

തൃശൂര്‍: അതിരപ്പിള്ളി മേഖലയില്‍ വീണ്ടും കാട്ടാന. ചാലക്കുടി-അതിരപ്പിള്ളി പാതക്കരികിലുള്ള തുമ്പൂര്‍മൂഴി എണ്ണപ്പന തോട്ടത്തിലാണ് രണ്ട് കാട്ടാനയിറങ്ങിയത്. നാട്ടുകാര്‍ ഭീതിയില്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. Also Read ; ജനങ്ങള്‍ക്ക് സുരക്ഷനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വനംമന്ത്രി രാജിവെക്കണമെന്ന് താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അതിരപ്പിള്ളിയില്‍ ഇന്നലെ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. വാച്ചുമരം ആദിവാസി ഊരിലെ മൂപ്പന്‍ രാജന്റെ ഭാര്യ വത്സ (68)യാണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാന വത്സയെ ആക്രമിച്ചത്. Join with metro post : വാർത്തകളറിയാൻ Metro […]

വസ്ത്രത്തില്‍ അറബി വാക്യങ്ങള്‍ യുവതിയെ ആക്രമിച്ച് ആള്‍ക്കൂട്ടം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ലാഹോറില്‍ വസ്ത്രത്തില്‍ അറബി വാക്യങ്ങള്‍ പ്രിന്റ് ചെയ്തതില്‍ യുവതിയെ ആക്രമിച്ച് ആള്‍ക്കൂട്ടം. വസ്ത്രത്തിലെ അറബി വാക്യങ്ങള്‍ ഖുറാനില്‍ നിന്നുള്ളതാണെന്നെന്നു ആരോപിച്ചായിരുന്നു യുവതിയെ ആക്രമിച്ചത്. അറബ് ഭാഷ പ്രിന്റു ചെയ്ത കുര്‍ത്തി ധരിച്ച് ഭര്‍ത്താവിനൊപ്പം ലാഹോറിലെ ഒരു റസ്റ്റോറന്റില്‍ എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. Also Read; ഒരു വര്‍ഷത്തിലധികമായി നാലുയുവാക്കള്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്നു വെളിപ്പെടുത്തി 14 കാരി കുര്‍ത്തിയിലുള്ള അറബി വാക്യങ്ങള്‍ ഖൂറാനില്‍ ഉള്ളതാണെന്നും ഇത് ഖുറാനിനോടുള്ള അനാദരവാണെന്നുമാണ് ആള്‍ക്കൂട്ടം ആരോപിച്ചത്. പിന്നാലെ റസ്റ്റോറന്റിലുണ്ടായിരുന്നവര്‍ […]

മദ്യലഹരിയില്‍ സഹോദരങ്ങളായ സൈനികര്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ചു

ആലപ്പുഴ: മദ്യലഹരിയില്‍ ഇരട്ട സഹോദരങ്ങളായ സൈനികര്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തന്‍, ജയന്തന്‍ എന്നിവരാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി നങ്ങ്യാര്‍കുളങ്ങര കവലയില്‍ വെച്ച് ഇവര്‍ ഓടിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസെത്തി സഹോദരങ്ങളെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു പിന്നീട് ആശുപത്രിയിലെ പരിശോധനയ്ക്കിടയില്‍ ഇരുവരും പരാക്രമം കാട്ടി ഇവര്‍ ആശുപത്രിയുടെ വാതിലും തകര്‍ത്തു. Also Read; ‘എന്റെ കയ്യിലുള്ളത് ആറ്റം ബോംബാണ് മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും എനിക്കറിയാം’ മുന്നറിയിപ്പ് […]

കോതമംഗലത്ത് കാട്ടാനക്കൂട്ടം വീട് തകര്‍ത്തു, ഭീതിയില്‍ നാട്ടുകാര്‍

കൊച്ചി: കോതമംഗലത്തിനടുത്തെ മണികണ്ഠന്‍ ചാലില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. Also Read ; സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പ്രസംഗിച്ച് മടങ്ങുന്നതിനിടെ പ്രിന്‍സിപ്പാള്‍ കുഴഞ്ഞുവീണു മരിച്ചു ഇന്ന് പുലര്‍ച്ചെയോടെയാണ് മണികണ്ഠന്‍ ചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. ഒറ്റക്കാണ് ശാരദ താമസിക്കുന്നത്. എന്നാല്‍ സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും ശാരദ രക്ഷപ്പെട്ടത്. മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകര്‍ത്തിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വേനല്‍ രൂക്ഷമായതോടെ എറണാകുളം ജില്ലയുടെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരും […]