ഇരുട്ടത്ത് ആനയെ കണ്ടില്ല, വിദ്യാര്‍ഥിയെ തൂക്കിയെറിഞ്ഞു, വയനാട്ടില്‍ വീണ്ടും കാട്ടാനയാക്രമണം

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വീണ്ടും കാട്ടാനാക്രമണം. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ ആന ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. പുല്‍പ്പള്ളി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. പാക്കം കാരയില്‍ക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ വിജയന്‍ – കമലാക്ഷി ദമ്പതികളുടെ മകന്‍ പതിനാലുകാരനായ ശരത്താണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. Also Read ; ജാതി അധിക്ഷേപം; കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ടതാണെന്ന് ആരോപണം ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കോളനിയില്‍നിന്ന് […]

തൃശ്ശൂരില്‍ യുവാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

തൃശൂര്‍ പുലക്കാട്ടുകരയില്‍ യുവാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. മണലി പുഴയോരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് യുവാവിന് നേരെ സംഘത്തിന്റെ ആക്രമണമുണ്ടായത്. പെണ്‍മക്കളുമായി കുളിക്കാന്‍ പുഴയിലേക്ക് പോയസമയത്ത് യുവാവ് പുഴക്കരയിലെ മദ്യപാനം ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പുലിക്കാട്ടുകര സ്വദേശി വിനുവിനെ വീട്ടില്‍ നിന്ന് പുറത്തിറക്കിയ ശേഷം ലവഹരിസംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കുളിക്കുന്ന കടവില്‍ നിന്ന് മാറിനില്‍ക്കണമെന്ന് മാത്രമാണ് ലഹരിസംഘത്തോട് പറഞ്ഞതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. എന്നാല്‍ മാറാന്‍ പറഞ്ഞ ഉടന് തന്നെ പ്രകോപിതരായ ലഹരിസംഘം വിനുവിന് […]

ബസില്‍ കുഞ്ഞിന് പാല് കൊടുത്ത യുവതിയെ കടന്നുപിടിച്ച് പോലീസുകാരന്‍

കോട്ടയം: ബസില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പെരുവന്താനം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അജാസ് മോനെയാണ് പൊന്‍കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് യാത്ര തിരിച്ച യുവതിക്കാണ് ബസില്‍ ദുരനുഭവമുണ്ടായത്. യാത്രയ്ക്കിടെ ഒമ്പത് മാസം പ്രായമായ കുഞ്ഞിന് പാല് കൊടുക്കുന്ന സമയത്തായിരുന്നു അതിക്രമം. യാത്ര ചെയ്യുന്നതിനിടെ യുവതിയെ കടന്നുപിടിച്ചെന്നാണ് അജാസിനെതിരെയുളള പരാതി.സംഭവത്തിന് പിന്നാലെ പൊന്‍കുന്നത്തുവെച്ച് യുവതി ബസില്‍ നിന്നിറങ്ങി മറ്റൊരു ബസില്‍ കയറിയിരുന്നു.യുവതിയെ […]

പഠാന്‍കോട്ട് സൂത്രധാരന് പിന്നാലെ ലഷ്‌കര്‍ മുന്‍ കമാന്‍ഡറും വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: ലഷ്‌കര്‍ തൊയ്ബ മുന്‍ കമാന്‍ഡര്‍ അക്രം ഖാനെ വെടിവെച്ച് കൊലപ്പെടുത്തി. പാകിസ്ഥാനില്‍വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് അക്രം ഘാസി എന്നറിയപ്പെടുന്ന അക്രം ഖാന്‍ കൊല്ലപ്പെട്ടത്. ഏറെക്കാലമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണ് അക്രം. പാകിസ്ഥാനില്‍ നിരവധി ഇന്ത്യാവിരുദ്ധ പ്രസംഗങ്ങളും ഇയാള്‍ നടത്തിയിട്ടുണ്ട്. 2018-2020 കാലഘട്ടങ്ങളില്‍ ലഷ്‌കറിന്റെ റിക്രൂട്ട്‌മെന്റ് സെല്‍ മേധാവിയായിരുന്നു. Also Read; പോലീസ് സ്‌റ്റേഷന് ബോംബ് ഭീഷണി; പ്രതി പിടിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ സമാനമായ മൂന്നാമത്തെ സംഭവമാണിത്. പഠാന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന ഷാഹിദ് ലത്തീഫും പാകിസ്താനില്‍ […]

ചത്ത കോഴി ആരുടേത്? തര്‍ക്കം മൂത്ത് അയല്‍വാസിയുടെ വെട്ടേറ്റ് അച്ഛനും മകനും പരിക്ക്

പത്തനംതിട്ട: പെരുനാട് പൊന്നംപാറയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് അച്ഛനും മകനും പരിക്ക്. വ്യാഴാഴ്ച വൈകീട്ട് നടന്ന സംഭവത്തില്‍ സുകുമാരന്‍, മകന്‍ സുനില്‍ എന്നിവര്‍ക്കാണ് തലയ്ക്ക് വെട്ടേറ്റത്. അയല്‍വാസിയായ പ്രസാദാണ് ഇരുവരേയും അക്രമിച്ചത്. വ്യാഴാഴ്ച സുകുമാരന്റെ വീട്ടുപരിസരത്തുനിന്നും ചത്ത കോഴിയുടെ മാംസാവശിഷ്ടം പൂച്ച കടിച്ചുകൊണ്ടുവന്ന് പ്രസാദിന്റെ വീട്ടുപരിസരത്തിട്ടതാണ് തര്‍ക്കത്തിന് കാരണമായത്. Also Read; സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സുരേഷ് ഗോപി ചുമതലയേറ്റു പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതിനുശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി