യുവതി കുഞ്ഞിന് വീട്ടില്‍ ജന്മം നല്‍കിയത് 1000 പേരുള്ള വാട്‌സാപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ ; അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈയില്‍ ഡോക്ടര്‍മാരുടെയോ മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയോ സഹായമില്ലാതെ ആയിരത്തോളം അംഗങ്ങളുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിന്റെ സഹായത്താല്‍ പ്രസവം നടത്തിയെന്ന മാതാപിതാക്കളുടെ വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. Also Read ; ‘രാജി വെച്ചാല്‍ മാന്യമായി പോകാം അല്ലെങ്കില്‍ നാണം കെടും’: സജി ചെറിയാനോട് കെ മുരളീധരന്‍ 36 -കാരനായ മനോഹരനും ഇയാളുടെ ഭാര്യ 32 -കാരിയുമായ സുകന്യയുമാണ് തങ്ങളുടെ കുഞ്ഞിന്റെ പ്രസവത്തിനായി ‘ഹോം ബര്‍ത്ത് എക്‌സ്പീരിയന്‍സ്’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിനെ ആശ്രയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. […]

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

തൃശൂര്‍: ട്രെയിന്‍ കേറാന്‍ വന്ന ഇതര സംസ്ഥാന യുവതി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രസവിച്ചു. സെക്കന്ദരാബാദിലേക്ക് പോകാനായി എത്തിയ ജസ്‌ന ബീഗമാണ് സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവമുണ്ടായത്. സ്‌റ്റേഷന്റെ പിന്‍ഭാഗത്തു കൂടെയാണ് യുവതി പ്രവേശിച്ചത്. എന്നാല്‍ പെട്ടന്ന് യുവതിക്ക് പ്രസവ വേദന വരുകയായിരുന്നു. നാട്ടുകാര്‍ ഉടനെ 108 ആംബുലന്‍സ് വിളിച്ചു വരുത്തിയെങ്കിലും അപ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു. Also Read ; റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ മലയാള സിനിമയ്ക്ക് ദുഷ്‌പേരുണ്ടാക്കുന്നത്, സിനിമാ മേഖല സ്വയം നവീകരണത്തിന് […]