October 16, 2025

മുണ്ടക്കൈയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍; ഉരുള്‍പൊട്ടലല്ലെന്ന് അധികൃതര്‍

കല്‍പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. ബെയ്ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നല്ല മഴ തുടരുകയാണ്. ആദ്യം ഉരുള്‍പൊട്ടലാണെന്ന് കരുതിയിരുന്നെങ്കിലും അല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തോട്ടങ്ങളില്‍ നിന്ന് നിരവധി തൊഴിലാളികള്‍ മടങ്ങി. ചൂരല്‍മല ഭാഗത്ത് വെള്ളം കയറി. മുമ്പ് ഉരുള്‍പൊട്ടലില്‍ രൂപപ്പെട്ട അവശിഷ്ടങ്ങള്‍ ഒലിച്ചുപോയി. രണ്ട് ദിവസമായി ഇവിടെ ശക്തമായ മഴയാണുള്ളത്. Also Read; ചരിത്രയാത്ര, ശുഭാന്‍ഷുവും സംഘവും ബഹിരാകാശത്തേക്ക്; ആക്‌സിയം-4 ദൗത്യത്തിന് തുടക്കമായി

എന്താണ് ബെയ്‌ലി പാലം?

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സൈന്യം ബെയ്‌ലി പാലം നിര്‍മ്മിച്ചു തുടങ്ങി. വലിയ ചരിവുള്ള ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്‌ലി പാലം. ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇത്തരം പാലം നിര്‍മ്മിക്കുന്നത്. മുമ്പുതന്നെ നിര്‍മ്മിച്ചുവച്ച ഭാഗങ്ങള്‍ പെട്ടെന്ന് ആവശ്യമായ സ്ഥലത്തെത്തിച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ താല്‍ക്കാലിക പാലമാണ് ഇത്. ഉരുക്കും തടിയുമുപയോഗിച്ചുള്ള പാലം അടിയന്തര ഘട്ടങ്ങളിലാണ് പ്രയോജനപ്പെടുക. ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് […]

മുണ്ടക്കൈയിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍; നിര്‍മിക്കുന്നത് 85 അടി നീളമുള്ള ബെയ്‌ലി പാലം

കല്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനായി കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറപ്പെട്ടിട്ടുണ്ട്. സൈനികരും എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാസേനയും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നാല് സംഘങ്ങളിലായി 150 രക്ഷാപ്രവര്‍ത്തകരുണ്ട്. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തും. Also Read ; പ്രളയത്തെ പോലും അതിജീവിച്ച പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു ബെയ്‌ലി പാലം നിര്‍മ്മിക്കുന്നതിനായി മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് എത്തി പരിശോധന നടത്തിയിരുന്നു. പാലം നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളില്‍ കരമാര്‍ഗമുള്ളവ ഇന്നലെ രാത്രിയോടെ പുറപ്പെട്ടു. വിമാനമാര്‍ഗം കൊണ്ടുവരേണ്ടത് രാവിലെ കൊണ്ടുവരും. […]