December 1, 2025

കനത്ത മഴ: ബാണാസുര ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് തുറക്കും

കല്‍പ്പറ്റ: കനത്ത മഴയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് (ജൂലൈ 18) ഉച്ചയ്ക്ക് രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. ഒരു ഷട്ടറിന്റെ 15 സെന്റീമീറ്റര്‍ ആണ് രണ്ടു മണിയോടെ ഉയര്‍ത്തുക. ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകള്‍, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. Also Read; ഒടുവില്‍ […]

ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും; നാളെ മുതല്‍ സന്ദര്‍ശിക്കാം

കല്‍പ്പറ്റ: ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാന്‍ തീരുമാനം. നാളെ മുതല്‍ ഇവിടേയ്ക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ 9 മുതല്‍ നാല് വരെയാണ് പ്രവര്‍ത്തന സമയം. സുരക്ഷിത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കണമെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളിലൂടെ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ ടൂറിസ്റ്റ് സങ്കേതങ്ങള്‍ അടച്ചിട്ടിരിക്കുന്നത് കാരണം ജീവിതം പ്രതിസന്ധിയിലാക്കുന്നതായി നിരവധി ആളുകളാണ് പരാതിയുമായി മുന്നോട്ട് വന്നത്. ജനങ്ങളുടെ ജീവിത ദുരിതം മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ട വൈദ്യുതവകുപ്പ് മന്ത്രി വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെ ഡാം തുറക്കാനുള്ള അനുകൂല […]