February 21, 2025

ചാലക്കുടി ബാങ്ക് കവര്‍ച്ച കേസ്; പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

തൃശ്ശൂര്‍: ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ച കേസിലെ പ്രതി റിജോ ആന്റണിയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ചാലക്കുടി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതി വിയ്യൂര്‍ ജയിലിലാണുള്ളത്. കൂടുതല്‍ തെളിവ് ശേഖരണത്തിനും മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കുന്നതിനും വേണ്ടിയാണ് റിജോ ആന്റണിയെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. Also Read; നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കം; അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് സാന്ദ്ര തോമസ് ബാങ്കില്‍ നിന്ന് മുഴുവന്‍ പണവും കൈക്കലാക്കാന്‍ […]

ചാലക്കുടിയിലെ ബാങ്ക് കവര്‍ച്ച; മോഷണം കടം വീട്ടാന്‍, റിജോയെ പിടികൂടിയത് ഇങ്ങനെ…

തൃശ്ശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ചാ കേസ് പ്രതി റിജോ ആന്റണിയെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കാതെ പല മറുപടിയാണ് റിജോ നല്‍കുന്നത്. ഇത് പോലീസിനെ കുഴപ്പിക്കുകയാണ്. 49 ലക്ഷം രൂപ കടമുണ്ടെന്നും ഇത് വീട്ടാന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയതെന്നുമാണ് പ്രതി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞത്. മോഷ്ടിച്ച പണത്തില്‍ നിന്നും 2.90 ലക്ഷം രൂപയെടുത്ത് ഒരാളുടെ കടം വീട്ടിയെന്നും റിജോ മൊഴി നല്‍കിയിരുന്നു. ടിവിയില്‍ വാര്‍ത്ത കണ്ട് മോഷ്ടാവ് […]