‘എന്നും എന്‍ഡിഎക്കൊപ്പം’; മുന്നണിമാറ്റ റിപ്പോര്‍ട്ടുകള്‍ തള്ളി തുഷാര്‍ വെള്ളാപ്പള്ളി
കൊച്ചി: മുന്നണിമാറ്റ റിപ്പോര്‍ട്ടുകള്‍ തള്ളി പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് എന്‍ഡിഎ മുന്നണിയില്‍ കടുത്ത അതൃപ്തിയിലാണെന്നും മുന്നണിമാറ്റം ആലോചിക്കുന്നുണ്ടെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അത് വിപരീത ചേരികളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ മാത്രമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ബിഡിജെഎസിന്റെ രൂപീകരണ കാലം മുതല്‍ ഇന്ന് വരെ കേരളത്തില്‍ എന്‍ഡിഎ സംവിധാനം വളര്‍ത്തണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബിഡിജെഎസും മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബിജെപിയും പ്രവര്‍ത്തിച്ചു വരുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചു. Also Read; അങ്കണവാടിയിലെ ഭക്ഷ്യവിഷബാധ […]