വിരാട് കോഹ്ലിയുടെ ബെംഗളൂരുവിലെ വണ്‍8 കമ്യൂണ്‍ പബിനെതിരെ പൊലീസ് കേസ്

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ബെംഗളൂരുവിലെ വണ്‍8 കമ്യൂണ്‍ പബിനെതിരെ പൊലീസ് കേസ്. ബെംഗളൂരു എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് നിരവധി സ്ഥാപനങ്ങള്‍ക്കെതിരെയും പൊലീസ് കേസെടുത്തു. രാത്രി കാലത്ത് അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രവര്‍ത്തിച്ചുവെന്നതാണ് കുറ്റം. രാത്രി ഒരു മണി വരെയായിരുന്നു പ്രവര്‍ത്തനത്തിന് അനുമതി. എന്നാല്‍ ഒന്നരയായിട്ടും സ്ഥാപനങ്ങള്‍ തുറന്നിരുന്നുവെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നും ബെംഗളൂരു പൊലീസ് സെന്‍ട്രല്‍ ഡിസിപി വ്യക്തമാക്കി. Also Read ; ജലവിഭവ വകുപ്പിനെതിരെ സമരവുമായി സിഐടിയു പ്രദേശത്ത് രാത്രി […]

ബെംഗളൂരുവില്‍ കോളേജ് കാംപസില്‍ മദ്യപിച്ചെത്തിയ വിദ്യാര്‍ഥി സുരക്ഷാജീവനക്കാരനെ കുത്തിക്കൊന്നു

ബെംഗളൂരു: കോളേജ് കാംപസില്‍ സുരക്ഷാ ജീവനക്കാരനെ വിദ്യാര്‍ഥി കുത്തിക്കൊന്നു. ബെംഗളൂരു കെംപാപുര സിന്ധി കോളേജിലാണ് ഈ സംഭവം. മദ്യപിച്ചെത്തിയതിന്റെ പേരില്‍ കോളേജില്‍ പ്രവേശിപ്പിക്കാതിരുന്നതിനാണ് വിദ്യാര്‍ഥി സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തിയത്. Also Read ; യുകെയില്‍ കാണാതായ മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി ബുധനാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ ഈ സംഭവം. കോളേജിലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി ഭാര്‍ഗവും കൂട്ടുകാരും എത്തിയപ്പോള്‍ സുരക്ഷാജീവനക്കാരനായ ജയ് കിഷോര്‍ ഇവരെ തടഞ്ഞു. ഭാര്‍ഗവ് ഉള്‍പ്പെടെയുള്ളവര്‍ മദ്യപിച്ചെത്തിയതിനാലാണ് ഇവരെ കോളേജിനകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നത്. തുടര്‍ന്ന് തിരികെപോയ ഭാര്‍ഗവ് സമീപത്തെ […]

ബെംഗളൂരില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അശ്ലീലമായി സംസാരിക്കുന്നത് തടയുകയും ചെയ്ത മാതൃസഹോദരിയെ കൊലപ്പെടുത്തി പത്താം ക്ലാസ് വിദ്യാര്‍ത്ഥി

ബെംഗളൂരു: മാതൃസഹോദരിയെ കൊലപെടുത്തിയതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ പൊലീസ് പിടിയില്‍. അശ്ലീല ചുവയോടെ സംസാരിച്ചത് യുവതി തടഞ്ഞതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി മാതൃസഹോദരിയെ കൊലപ്പെടുത്തിയതെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. ദക്ഷിണ കന്നഡയിലെ ഉപ്പിനങ്ങാടി നഗരത്തിനടുത്തുള്ള ഗ്രാമത്തിലായിരുന്നു സംഭവം. Also Read ; കാഫിര്‍ പ്രയോഗം; പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ അഡ്മിന്‍മാരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് നോട്ടീസ് അയച്ച് പോലീസ് ഞായറാഴ്ച രാത്രിയിലാണ് 37 കാരിയായ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന […]

ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയരവെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 1132 വിമാനത്തില്‍ തീ; അടിയന്തരമായി നിലത്തിറക്കി

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയര്‍ന്ന പൂണെ-ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 1132 വിമാനത്തിന്റെ എന്‍ജിന് തീപ്പിടിച്ചു. അപകടം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചതോടെ വന്‍ദുരന്തം ഒഴിവായി. ശനിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം. Also Read ;ഗുണ്ടാവേട്ട: മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് 5,000 പേര്‍ അറസ്റ്റില്‍; പരിശോധനകള്‍ ഈ മാസം 25 വരെ തുടരും ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറന്ന ഉടനെയായിരുന്നു വിമാനത്തില്‍ തീ കണ്ടത്. പെട്ടെന്ന് തന്നെ […]

ലൈംഗികാരോപണം: ജെ.ഡി.എസ്. എം.പി.യും ഹാസന്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്പെന്‍ഡ് ചെയതു

ബെംഗളൂരു: ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ജെ.ഡി.എസ്. എം.പി.യും ഹാസന്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സസ്‌പെന്‍ഷന്‍ കാലയളവ് എസ്ഐടി അന്വേഷണത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. തുടര്‍ നടപടികള്‍ ഈ അന്വേഷണത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കുമെന്നും ജെഡിഎസ് നേതാക്കള്‍ അറിയിച്ചു. Also Read ;കെനിയയില്‍ കനത്ത മഴയില്‍ അണക്കെട്ട് തകര്‍ന്നു; 17 കുട്ടികള്‍ അടക്കം 45 പേര്‍ കൊല്ലപ്പെട്ടു പ്രജ്വല്‍ […]

കേരളത്തിലേക്ക് വരുന്നു ആദ്യ ഡബിള്‍ ഡക്കര്‍ ട്രെയിന്‍; കോയമ്പത്തൂര്‍ – പാലക്കാട് റൂട്ടില്‍ പരീക്ഷണയോട്ടം

പാലക്കാട്: കേരളത്തിലേക്ക് ആദ്യമായി ഡബിള്‍ ഡക്കര്‍ ട്രെയിന്‍ എത്തുന്നു. കോയമ്പത്തൂര്‍ – കെഎസ്ആര്‍ ബെംഗളൂരു ഉദയ് എക്‌സപ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായ പരീക്ഷണയോട്ടം ഇന്ന് നടക്കും. ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡക്കര്‍ എസി ചെയര്‍കാര്‍ ആണ് കോയമ്പത്തൂര്‍ – കെഎസ്ആര്‍ ബെംഗളൂരു ഉദയ് എക്‌സപ്രസ്. Also Read ; 2023 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവക്ക്, 4ാം റാങ്ക് മലയാളിക്ക് കോയമ്പത്തൂരില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പൊള്ളാച്ചി വഴിയാണ് പരീക്ഷണയോട്ടം […]

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്ന് മരണം

ബെംഗളൂരു: മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്ന് മരണം. കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ തൃശ്ശൂര്‍ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടില്‍ ബിജു-സവിത ദമ്പതികളുടെ മകള്‍ ശിവാനി (21), സുഹൃത്ത് മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു ഈ അപകടം. മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവര്‍ഷ ബിസിഎ വിദ്യാര്‍ഥിനിയായിരുന്നു ശിവാനി. Also Read ; ജഗന്‍ റെഡ്ഡിയെ കല്ലെറിഞ്ഞവരെക്കുറിച്ച് വിവരം നല്‍കിയാല്‍ രണ്ട് ലക്ഷം രൂപ പാരിതോഷികം പഖ്യാപിച്ച് പൊലീസ് […]

സിനിമാ നിര്‍മാതാവ് സൗന്ദര്യാ ജഗദീഷ് മരിച്ച നിലയില്‍

ബെംഗളൂരു : കന്നഡ സിനിമ നിര്‍മാതാവ് സൗന്ദര്യാ ജഗദീഷ് മരിച്ച നിലയില്‍. ഞായറാഴ്ച ബെംഗൂളുരുവിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. Also Read; വ്യാഴാഴ്ച മുതല്‍ കേരളത്തില്‍ മഴ ശക്തമാകും, ബുധനാഴ്ച വരെ കനത്ത ചൂട്, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുറച്ചുകാലങ്ങളായി ജഗദീഷ് കടുത്ത സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. വീട് ജപ്തി ചെയ്‌തെന്നും, മുന്‍പ് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു എന്നുമാണ് […]

വിഷു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ; പുതിയതായി 8 സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്

തിരുവനന്തപുരം: വിഷു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ.കൊച്ചുവേളിയല്‍ നിന്ന് ബെംഗളൂരുവിലേക്കാണ് സര്‍വീസുകള്‍ നടത്തുന്നത്.ആകെ 8 സര്‍വീസുകളാണ് അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.ആദ്യ സര്‍വീസ് ഇന്ന് വൈകീട്ട് പുറപ്പെടും.വിഷു,വേനല്‍ അവധി എന്നിവ കണക്കിലെടുത്താണ് ട്രെയിന്‍ സര്‍വീസ്.ഇന്ന് മുതല്‍ മെയ് അവസാനം വരെ ചൊവ്വാഴ്ചകളില്‍ ബെംഗളൂരുവിലേക്കും ബുധനാഴ്ചകളില്‍ മടക്കയാത്രയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.വിഷുവിനോടനുബന്ധിച്ചുളള തിരക്ക് ഒഴിവാക്കാന്‍ സ്‌പെഷ്യല്‍ ട്രെയിനിലൂടെ കഴിയുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ പ്രതീക്ഷിക്കുന്നത്. Also Read ; ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ 06083 കൊച്ചുവേളി – ബെംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ ഏപ്രില്‍ […]

ബെല്ലാരിയില്‍ കോടികളുടെ സ്വര്‍ണ പണ വേട്ട

ബെംഗളൂരു: ബെല്ലാരിയില്‍ വന്‍ സ്വര്‍ണ പണ വേട്ട. 1.9 കോടി വില മതിക്കുന്ന സ്വര്‍ണവും പണവുമാണ് പിടിച്ചെടുത്തത്. 5.6 കോടി രൂപയും 3 കിലോ സ്വര്‍ണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. കാംബാലി ബസാര്‍ എന്നയിടത്തുള്ള സ്വര്‍ണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടില്‍ ആണ് റെയ്ഡ് നടത്തിയത്. ബ്രൂസ്‌പേട്ട് എന്ന സ്ഥലത്തെ ഇയാളുടെ വീട്ടിലാണ് ഇത്രയധികം പണവും സ്വര്‍ണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. ഇത് എന്തിന് വേണ്ടി സൂക്ഷിച്ച പണമാണെന്ന് വ്യക്തമാക്കാനോ കണക്ക് കാണിക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. […]