ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവയ്പ്പ്: യുവാവിന് നഷ്ടം ഒന്നരക്കോടിയോളം രൂപ; ഭാര്യ ജീവനൊടുക്കി

ബെംഗളൂരു: ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവയ്പ്പില്‍ ബെംഗളുരു സ്വദേശിക്ക് നഷ്ടപ്പെട്ടത് 1.5 കോടിയോളം രൂപ. ഹോസ്ദുര്‍ഗയില്‍ അസിസ്റ്റന്റ് എന്‍ജീനിയറായ ദര്‍ശന്‍ ബാബുവിനാണ് ഈ ദുരനുഭവമുണ്ടായത്. കടക്കാരുടെ ഭീഷണി വര്‍ധിച്ചതോടെ ഇയാളുടെ ഭാര്യ രഞ്ജിത ജീവനൊടുക്കുകയായിരുന്നു. മാര്‍ച്ച് 19നാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദര്‍ശന് പണം കടം കൊടുത്ത 13 പേര്‍ക്കെതിരെ രഞ്ജിതയുടെ പിതാവ് പരാതി നല്‍കി. ദര്‍ശനും രഞ്ജിതയ്ക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. രഞ്ജിതയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 13 പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം […]

വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: ബംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര സ്വദേശി ആല്‍ബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാര്‍ എസ് (25)എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ഇന്നലെ അര്‍ദ്ധരാത്രിയില്‍ കമ്മനഹള്ളിയിലെ ഒരു ഡിവൈഡറില്‍ ബൈക്കിടിച്ച് നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. Also Read ; വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശച്ച് ഗവര്‍ണര്‍ ഒരാള്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയും മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ കമ്മനഹള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നിംഹാന്‍സിലുമാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം […]

സ്‌കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

ബെംഗളുരു: സ്‌കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കല്‍ബുറഗി ജില്ലയിലെ അഫ്‌സല്‍പൂര്‍ താലൂക്കിലെ ചിന്‍ംഗേര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ ഉച്ച ഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാര്‍ ചെമ്പിലേക്ക് വീണാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മഹന്തമ്മ ശിവപ്പ(7) മരിച്ചത്.ഇതുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തില്‍ സാമ്പാര്‍ ചെമ്പിലേക്ക് വീഴുകയായിരുന്നു. 40 ശതമാനത്തോളം പൊള്ളലേറ്റ […]

ചെന്നൈ-ബെംഗളൂരു- എറണാകുളം നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ വന്ദേഭാരത് സര്‍വ്വീസ്

കൊച്ചി: കേരളത്തിലേക്ക് മൂന്നാമതൊരു സര്‍വ്വീസ് കൂടി ആരംഭിക്കാനൊരുങ്ങി വന്ദേഭാരത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സര്‍വ്വീസ് നടത്തുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്കും ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേയ്ക്കുമാണ് വന്ദേഭാരത് സര്‍വീസ് നടത്തുക. വൈകിട്ട് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് രാവിലെ നാല് മണിയോടെ ബെംഗളൂരുവിലെത്തും. തുടര്‍ന്ന് നാലരയ്ക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്ത് എത്തും. ഇത്തരത്തില്‍ തിരിച്ചും സര്‍വീസുകള്‍ നടത്തും. Also Read; ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കരുതെന്ന് […]