സെനറ്റ് ഹാളിലെ ഭാരതാംബ വിവാദം: പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നടപടിക്ക് സര്‍വ്വകലാശാല

തിരുവനന്തപുരം: സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണ്ണറുടെ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നടപടിക്ക് സര്‍വ്വകലാശാല. ശ്രീ പദ്മനാഭ സ്വാമി സേവാ സമിതിക്കെതിരെയാണ് നീക്കം. നിബന്ധന ലംഘിച്ചു എന്നാണ് സര്‍കലാശാലയുടെ വിമര്‍ശനം. റദ്ദാക്കിയിട്ടും പരിപാടി തുടര്‍ന്നുവെന്ന് സര്‍വകലാശാല വിമര്‍ശിച്ചു. നിയമ പരിശോധനക്ക് ശേഷം നടപടിയുമായി മുന്നോട്ട് പോവാനാണ് സര്‍വ്വകലാശാലയുടെ തീരുമാനം. ഇന്നലെ വൈകുന്നേരമാണ് ഗവര്‍ണറുടെ പരിപാടി നടന്നത്. സ്ഥലത്ത് എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം ശക്തമായിരുന്നു. Also Read; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയം; തിരുത്തേണ്ടത് തിരുത്തുമെന്ന് എംവി ഗോവിന്ദന്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെ ചൊല്ലിയുള്ള […]

കൈയില്‍ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം പങ്കുവെച്ച് ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

കൊച്ചി: ആര്‍എസ്എസ് കൊടിയേന്തിയ ഭാരതാംബയെ ‘ഉപേക്ഷിച്ച്’ ബിജെപി. പകരം കൈയില്‍ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു. ‘ഭാരതമാതാവിന് പുഷ്പാര്‍ച്ചന’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ പോസ്റ്ററാണിത്. പോസ്റ്ററില്‍ നിന്നും ആര്‍എസ്എസ് ഉപയോഗിക്കുന്ന ‘അഖണ്ഡഭാരത ഭൂപട’വും അപ്രത്യക്ഷമായിട്ടുണ്ട്. ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള പിണറായി സര്‍ക്കാരിന്റെ അവഹേളനത്തില്‍ പ്രതിഷേധിച്ചാണ് പരിപാടിയെന്നാണ് ബിജെപി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇന്ന് രാവിലെ […]