‘സുരേഷ് ഗോപി ജെന്റില്‍മാന്‍’; മാധ്യപ്രവര്‍ത്തകരെയടക്കം ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് ബിജെപി: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോടുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സമീപനത്തില്‍ പ്രശ്‌നത്തിന്റെ കാരണമറിയാതെ പ്രതികരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സുരേഷ് ഗോപി ജെന്റില്‍മാനാണ്. മാധ്യമപ്രവര്‍ത്തകരെ അടക്കം ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ സുരേഷ് ഗോപിയുടെ പ്രതികരണത്തിന്റെ ബാക്ക് ഗ്രൗണ്ട് അറിയാതെ തനിക്ക് പ്രതികരിക്കാനാവില്ല. കൂടാതെ വിഷയം എന്താണെന്ന് മനസ്സിലാക്കിയിട്ടില്ലെന്നും ആരാണ് പ്രകോപനം ഉണ്ടാക്കുന്നതെന്ന് അറിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. Also Read; വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയില്‍

ഓരോ ജില്ലക്കും പ്രത്യേക പ്ലാന്‍; നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷന്‍ 2026 ന് തുടക്കമിടാന്‍ രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷന്‍ 2026 ന് തുടക്കമിടാന്‍ നിയുക്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുതിര്‍ന്നവര്‍ക്കൊപ്പം യുവാക്കളെയും ചേര്‍ത്തുകൊണ്ട് സംഘടനയില്‍ ഉടന്‍ അഴിച്ചു പണിനടത്താനും ഒരുങ്ങുകയാണ് രാജീവ് ചന്ദ്രശേഖര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഓരോ ജില്ലക്കും പ്രത്യേകം പ്ലാനും ഉണ്ടായിരിക്കും. Also Read; ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍ അതേസമയം പുതിയ ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 5 വര്‍ഷം തുടര്‍ച്ചയായി കെ സുരേന്ദ്രന്‍ തുടര്‍ന്ന സ്ഥാനത്തേക്കാണ് മുന്‍ […]

രാജീവ് ചന്ദ്രശേഖര്‍ പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ നേതൃസ്ഥാനത്ത് ഇനി രാജീവ് ചന്ദ്രശേഖര്‍. മുന്‍ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. കോര്‍ കമ്മറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചത്. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ നിന്ന് 3 തവണ രാജ്യസഭയിലെത്തി. രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിന്റെ മുഖമായാണ് ദേശീയ നേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്. Also Read; നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ […]

പി ടി ഉഷ കേരളത്തെ ചതിച്ചു, ജനിച്ചു വളര്‍ന്ന നാടിനെ മറന്നു; ആരോപണവുമായി കായികമന്ത്രി വി അബ്ദുറഹ്‌മാന്‍

മലപ്പുറം: ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. പി ടി ഉഷയാണ് കളരിയെ ദേശീയ ഗെയിംസില്‍ നിന്ന് ഒഴിവാക്കിയതെന്ന് മന്ത്രി ആരോപിച്ചു. കേന്ദ്ര കായിക മന്ത്രാലയം അത് തന്നെ അറിയിച്ചുവെന്നും പി ടി ഉഷ കേരളത്തെ ചതിച്ചെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് വളര്‍ന്നു വന്നാണ് പി ടി ഉഷ ഉന്നത പദവിയില്‍ എത്തിയത്. കേരളത്തില്‍ ജനിച്ചു വളന്ന് ഇവിടെയുണ്ടായിരുന്ന സര്‍ക്കാരുകളുടെ സഹായം കൊണ്ടാണ് […]

കെ സുരേന്ദ്രനെ പിന്തുണച്ച് ശോഭാ സുരേന്ദ്രന്‍ ഇമേജ് നശിപ്പിക്കാനാണോ ഉദ്ദേശിക്കുന്നത്, ആര്‍ക്ക് വേണ്ടിയാണ് ശോഭ കള്ളം പറയുന്നതെന്ന് തിരൂര്‍ സതീശ്

തൃശൂര്‍: തന്നെ സി പി എം വിലയ്‌ക്കെടുത്തെന്ന ബി ജെ പി ആരോപണം തളളിയ ബി ജെ പി ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശ് ശോഭാ സുരേന്ദ്രന്‍ കള്ളം പറയുകയാണെന്ന് തുറന്നടിച്ചു. ആര്‍ക്കും തന്നെ വിലയ്ക്ക് വാങ്ങാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ശോഭാ സുരേന്ദ്രന് വ്യക്തതയുള്ള നേതാവ് എന്ന ഇമേജുണ്ടായിരുന്നു. അത് മാറ്റാനാണോ അവര്‍ സുരേന്ദ്രനെ പോലുള്ളവര്‍ മുന്നോട്ടുവെക്കുന്ന ആരോപണങ്ങള്‍ ഏറ്റുപിടിക്കുന്നത്. ജില്ലാ നേതാക്കളെ പിന്തുണച്ച് ശോഭാ […]

ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് : ഇ പി ജയരാജനുമായുള്ള കൂടിക്കാഴ്ച്ച പ്രധാന ചര്‍ച്ചയാകും

തിരുവനന്തപുരം:ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് തിരുവന്തപുരത്ത് ചേരും. പ്രധാനമായും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനമാണ് യോഗത്തില്‍ ചര്‍ച്ചയാകുക.ദല്ലാള്‍ നന്ദകുമാറുമായി ചേര്‍ന്ന് ഇ പി ജയരാജനെ പാര്‍ട്ടിയിലെത്തിയ്ക്കാന്‍ നടന്ന നീക്കങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതില്‍ സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനെ യോഗം ശാസിച്ചേക്കും, ഒപ്പം സംസ്ഥാന നേതൃത്വമറിയാതെ ഇ പി ജയരാജനെ നേരില്‍ക്കണ്ടതിനെ കുറിച്ച് പ്രകാശ് ജാവ്‌ദേക്കറും യോഗത്തില്‍ വിശദീകരിക്കും. വിഭാഗീയത തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ച കോഴിക്കോട്, തൃശ്ശൂര്‍, ആലപ്പുഴ, ആറ്റിങ്ങല്‍ തുടങ്ങിയ മണ്ഡലങ്ങളെ സംബന്ധിച്ച് യോഗം പ്രത്യേകം ചര്‍ച്ച […]