November 21, 2024

ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെ സര്‍ജറി ; 14 കാരന്റെ വയറ്റില്‍ ബാറ്ററി, ബ്ലേഡ് ഉള്‍പ്പെടെ 65 സാധനങ്ങള്‍

ഡല്‍ഹി: ഡല്‍ഹിയില്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സര്‍ജറിക്ക് വിധേയനായ പതിനാലുക്കാരന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 65ഓളം സാധനങ്ങള്‍. ബാറ്ററികള്‍, ചെയ്‌നുകള്‍, ബ്ലേഡ്, സ്‌ക്രൂ ഉള്‍പ്പെടെ 65 സാധനങ്ങളാണ് വയറ്റില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം അഞ്ചു മണിക്കൂര്‍ നീണ്ട സര്‍ജറിക്കൊടുവില്‍ കുട്ടിയെ രക്ഷപ്പെടുത്താനായില്ല. കഴിഞ്ഞ ഒക്ടോബര്‍ 28നാണ് കുട്ടിയെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുപി ഹത്രാസ് സ്വദേശി ആദിത്യ ശര്‍മ(14)യാണ് ശസ്ത്രക്രിയക്കൊടുവില്‍ മരണപ്പെട്ടത്. കുട്ടിയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയ ഈ സാധനങ്ങള്‍ കുട്ടി മുന്‍പ് വിഴുങ്ങിയതാകാനാണ് […]

ശ്വാസതടസ്സം നേരിട്ട പിഞ്ചുകുഞ്ഞിന് പുതുജീവന്‍ നല്‍കി തൃശൂര്‍മെഡിക്കല്‍ കോളജ്

മുളങ്കുന്നത്ത്കാവ് : ശ്വാസതടസ്സം നേരിട്ട് ചികിത്സയ്‌ക്കെത്തിയ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്ന് തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി. ചെന്ത്രാപ്പിന്നി സ്വദേശികളുടെ പെണ്‍കുഞ്ഞിനെയാണ് കഴുത്തിന്റെ വലത് വശത്തായി പഴുപ്പ് കണ്ടതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം ഒമ്പതിനാണ് കുട്ടിയെ ശിശു ശസ്ത്രക്രിയ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് പഴുപ്പ് നീക്കം ചെയ്ത് മരുന്ന് നല്‍കിയിരുന്നു. പക്ഷേ പിന്നീട് കുഞ്ഞിന് കഠിനമായ ശ്വാസതടസ്സം നേരിട്ടു. തുടര്‍ന്ന് സി ടി സ്‌കാന്‍ ചെയ്തപ്പോള്‍ ശ്വാസനാളിയുടെ പിന്നിലും നട്ടെല്ലിന്റെ മുന്നിലുമായി […]