January 23, 2026

മലപ്പുറം എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി

മലപ്പുറം: മലപ്പുറം എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി. പുലര്‍ച്ചെ നാലിനാണ് നഗരത്തില്‍ കാട്ടുപോത്ത് ഇറങ്ങിയത്. ഇത് കണ്ട നാട്ടുകാര്‍ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തുകയും പോത്തിനെ ഓടിച്ച് സ്വകാര്യഭൂമിയിലേക്ക് കയറ്റുകയുമായിരുന്നു. കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമം തുടരുകയാണ്. പ്രശ്നങ്ങളില്ലാതെ കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റിവിടാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ജീവനക്കാര്‍. Also Read; വയനാട് മാനന്തവാടിയിലെ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി കഴിഞ്ഞദിവസം നിലമ്പൂരിലെ വടപുറം അങ്ങാടിയിലും കാട്ടുപോത്ത് ഇറങ്ങിയിരുന്നു. മണിക്കൂറുകല്‍ക്ക് ശേഷമാണ് കാട്ടുപോത്ത് എടക്കോട് വനത്തിലേക്ക് തിരികെ കയറിയത്.