കേരളത്തില്‍ നിന്നും പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് കര്‍ണാടകയില്‍ അപകടത്തില്‍പ്പെട്ടു ; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കേരളത്തില്‍ നിന്നും പുറപ്പെട്ട കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയിലാണ് അപകടമുണ്ടായത്. മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ തിരൂര്‍ സ്വദേശി പാക്കര ഹസീബ് ആണ് അപകടത്തില്‍ മരിച്ചത്. അതേസമയം അപകടത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ് എന്നാണ് വിവരം. Also Read; ഉറക്കത്തില്‍ പോലും ബിജെപിക്കെതിരെ പറയാതിരിക്കാന്‍ കെ സുധാകരനും കോണ്‍ഗ്രസ് നേതാക്കളും ഗുളിക കഴിക്കുന്നു: പരിഹസിച്ച് മന്ത്രി റിയാസ് മലപ്പുറം ഡിപ്പോയില്‍ നിന്നും ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ […]

ഹരിയാനയില്‍ 45 വിദ്യാര്‍ത്ഥികളുമായി പോയ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം ; ഡ്രൈവര്‍ക്കും 2 വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു

ഹരിയാന: ഹരിയാനയിലെ പഞ്ച്കുള ജില്ലയില്‍ 45 വിദ്യാര്‍ത്ഥികളുമായി പോയ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റതായി പോലീസ് അറിയിച്ചു. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് നിഗമനം. Also Read ; പിപി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്‌ഐ നിലപാട് തള്ളി പത്തനംതിട്ട ജില്ലാ സെക്രട്ടറി, കളക്ടര്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും വിമര്‍ശനം വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റെങ്കിലും ബാക്കിയുള്ള കുട്ടികള്‍ […]

കോഴിക്കോട് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം ; നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് അത്തോളിക്കടുത്ത് കോളിയോട്ട് താഴത്താണ് സ്വകാര്യ ബസുകള്‍ കൂട്ടിയിച്ചത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പേരാമ്പ്ര ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തില്‍പ്പെട്ടത്. ബസുകള്‍ നേര്‍ക്ക് നേരെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 20 ലേറെ പേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഇവരെ ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ […]

വാനും ബസും കൂട്ടിയിടിച്ച് അപകടം; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന് ഗുരുതര പരിക്ക്

കല്‍പ്പറ്റ: ഓംനി വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപടകം. വയനാട് വെള്ളാരംകുന്നിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. വയനാട് ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സണും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരമാണ് വാനും കോഴിക്കോട് കല്‍പ്പറ്റ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ചത്. Also Read ; തനിക്കെതിരായ പീഡന പരാതി ചതി, പിന്നില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരെന്ന് സംശയിക്കുന്നു ; പരാതി നല്‍കി നിവിന്‍ പോളി ശ്രുതിയും ജെന്‍സണും സഞ്ചരിച്ച വാന്‍ […]

കോഴിക്കോട് നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആര്‍ടിസിയും തമ്മില്‍ കൂട്ടിയിടിച്ചു. ഇരുബസുകളിലുമായി 30 ഓളം യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. Also Read ; സിപിഐ നിലപാട് സ്ത്രീപക്ഷം, തെറ്റ് ചെയ്തവര്‍ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും – ചിഞ്ചുറാണി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകര ഭാഗത്ത് നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികളുമുണ്ട്. […]

കണ്ണൂരില്‍ സീബ്രലൈന്‍ ക്രോസ് ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ട് സ്വകാര്യ ബസ്; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: വടകര – തലശ്ശേരി ദേശീയ പാതയില്‍ മടപ്പള്ളിയില്‍ സീബ്രലൈന്‍ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തി. അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മടപ്പള്ളി കോളജ് സെക്കന്റ് ഇയര്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. വടകര നടക്കുതാഴെ ശ്രേയ എന്‍. സുനില്‍ കുമാര്‍ (19), ദേവിക ജി നായര്‍ തണ്ണീര്‍ പന്തല്‍ (19), ഹൃദ്യ കല്ലേരി (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. Also Read ; നിയമം ലംഘിച്ച് ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരിയുടെ […]

കെഎസ്ആര്‍ടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം

കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചല്‍ ആയൂര്‍ റോഡില്‍ ആയൂര്‍ ഐസ് പ്ലാന്റിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. Also Read ; ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍ പരിക്കേറ്റവരെ അഞ്ചലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മറ്റു സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും മല്ലപ്പള്ളിക്ക് പോവുകയായിരുന്ന ബസും എതിരെ വന്ന ടെമ്പോ വാനുമാണ് കൂട്ടിയിടിച്ചത്. Join with […]

പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരം

കോട്ടയം: പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. ബെംഗളുരൂവില്‍ നിന്ന് തിരുവല്ലയിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഹരിയാനയില്‍ മിനി ബസ് അപകടം ; ഏഴ് പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്

അംബാല: ഹരിയാന അംബാലയില്‍ മിനി ബസില്‍ ട്രക്ക് ഇടിച്ച് ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവര്‍ ഏഴ്‌പേരും ഒരേ കുടുംബത്തിലുള്ളവരാണ്.വൈഷ്‌ണോ ദേവി തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പോയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസിലാണ് അംബാല-ഡല്‍ഹി-ജമ്മു ദേശീയപാതയില്‍ വെച്ച് ട്രക്ക് ഇടിച്ചത്.എന്നാല്‍ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് അപകടത്തില്‍പ്പെട്ട യാത്രക്കാരി പറഞ്ഞത്.കൂടാതെ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും പറഞ്ഞു. അപകടം നടന്നയുടന്‍ ഡ്രൈവര്‍ അവിടെ നിന്നും കടന്ന് കളഞ്ഞു.തീര്‍ത്ഥാടകര്‍ മുഴുവനും ഒരേ കുടുംബത്തില്‍ നിന്നുള്ളവരായിരുന്നെന്നും അപകട സമയത്ത് എല്ലാവരും […]

  • 1
  • 2