തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ മരിച്ചു, 18 പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം
ചെന്നൈ: തമിഴ്‌നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന 18 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്നവരാണ് മരണപ്പെട്ടത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍ മരിച്ചത് കോട്ടയം സ്വദേശികളാണ്. കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിന്‍ തോമസ്, സോണിമോന്‍ കെ ജെ കാഞ്ഞിരത്തിങ്കല്‍, ജോബീഷ് തോമസ് അമ്പലത്തിങ്കല്‍ എന്നിവരാണ് മരിച്ചത്. ഷാജി പി ഡി എന്നയാള്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് […]




Malayalam 































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































