സംസ്ഥാനത്തെ തദ്ദേശ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി ; സീറ്റുകള്‍ പിടിച്ച് യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചന്‍പാറ അടക്കം മൂന്ന് പഞ്ചായത്തുകളും തൃശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലും ഭരണമാറ്റമുണ്ടായി. ഈ മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫിന് അട്ടിമറി വിജയം ലഭിച്ചു. അതേസമയം രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. കണ്ണൂര്‍ കണിച്ചാല്‍ മാടായി പഞ്ചായത്തുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. ഇതുവരെ ഫലം വന്ന 29 വാര്‍ഡില്‍ 15 ഇടത്ത് യുഡിഎഫും, 11 ഇടത്ത് എല്‍ഡിഎഫും, മൂന്ന് വാര്‍ഡില്‍ ബിജെപിയും വിജയം […]

സംസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുപ്പ് ചൂട് ; 11 ജില്ലകളിലെ 31 തദ്ദേശവാര്‍ഡുകളില്‍ ഡിസംബര്‍ 10ന് ഉപതെരഞ്ഞെടുപ്പ് നടക്കും

തിരുവനന്തപുരം : സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഉപതെരഞ്ഞെടുപ്പ് ചൂട് അവസാനിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് സംസ്ഥാനത്തെ 11 ജില്ലകളിലെ തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഇങ്ങെത്തിയിരിക്കുന്നത്. ഡിസംബര്‍ 10ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, മൂന്ന് നഗരസഭാ വാര്‍ഡ്, 23 പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. Also Read ; റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് […]

ഉപതെരഞ്ഞെടുപ്പ് ഫലം നാളെ ; ശുഭപ്രതീക്ഷയില്‍ മുന്നണികള്‍

തിരുവനന്തപുരം : വാശിയേറിയ പോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും ഒടുവില്‍ ഏവരും ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലും അവസാനവട്ട കണക്കുകൂട്ടലിലാണ് മുന്നണികള്‍. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 10 മണിയോടെ മണ്ഡലത്തില്‍ ആര് എന്നതില്‍ വ്യക്തതയുണ്ടാകും. Also Read ; മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്ക് ആശ്വാസം ; പീഡന പരാതി പിന്‍വലിക്കുന്നുവെന്ന് നടി സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അതുകൊണ്ട് തന്നെ […]

വയനാടും ചേലക്കരയിലും ഇന്ന് നിശ്ശബ്ദ പ്രചാരണം ; പൗരപ്രമുഖരുമായി സ്ഥാനാര്‍ത്ഥികള്‍ കൂടിക്കാഴ്ച നടത്തും, നാളെ വോട്ടെടുപ്പ്

കല്‍പ്പറ്റ : ചേലക്കര നിയമസഭാ മണ്ഡലത്തിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ഇന്നലെ നടന്ന കൊട്ടിക്കലാശത്തോടെ ഉപതെരഞ്ഞെടുപ്പിന്റെ വാശിയേറിയ പ്രചരണത്തിന് അവസാനമായി. ഇന്ന് പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് ബഹളങ്ങളില്ലാതെ വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ബൂത്ത് തലത്തിലുള്ള സ്‌ക്വാഡ് വര്‍ക്കുകള്‍ ഇന്നും തുടരും. പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാര്‍ഥികളുടെ പ്രധാന പരിപാടി. Also Read; സസ്‌പെന്‍ഷന് പുറമെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതല അന്വേഷണം വയനാട്ടില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ വിവിധ […]