December 1, 2025

കാത്ത് ലാബ് പ്രവര്‍ത്തനം നിലച്ചു ; കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയ മുടങ്ങി, ആറ്മാസമായി ബൈപ്പാസ് സര്‍ജറിയും ഇല്ല

കണ്ണൂര്‍: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയ മുടങ്ങി. ആശുപത്രിയിലെ കാത്ത് ലാബ് പ്രവര്‍ത്തനം നിലച്ചതോടെയാണ് ആന്‍ജിയോ പ്ലാസ്റ്റി മുടങ്ങിയത്. ശസ്ത്രക്രിയാ തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ആറുമാസമായി ഇവിടെ ബൈപ്പാസ് സര്‍ജറിയും മുടങ്ങിക്കിടക്കുകയാണ്. 300 രോഗികളാണ് ബൈപ്പാസ് സര്‍ജറിക്കായി കാത്തിരിക്കുന്നത്. എന്നാല്‍ അറ്റകുറ്റപ്പണി കാരണമാണ് ശസ്ത്രക്രിയ മുടങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം. താല്‍ക്കാലികമായ പ്രശ്‌നം മാത്രമാണ് നിലവിലുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. Also Read ; ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പന; ഇതര സംസ്ഥാനക്കാരായ രണ്ട്‌പേര്‍ പിടിയില്‍ അടിയന്തരമായി പ്രശ്‌നപരിഹാരത്തിനുള്ള ഇടപെടല്‍ […]

തൊട്ടിപ്പാൾ സ്വദേശി ചികിത്സാ സഹായം തേടുന്നു

തൃശൂര്‍: തൊട്ടിപ്പാൾ സ്വദേശി ചികിത്സാ സഹായം തേടുന്നു. പരേതനായ തൊഴിക്കാട്ട് വേലാമു മകന്‍ അനില്‍ കുമാര്‍ (49) ആണ് ബൈപാസ് സര്‍ജറിക്ക് ചികിത്സാ സഹായം തേടുന്നത്. ഹൃദയവാല്‍വിന് അഞ്ച് ബ്ലോക്ക് ഉള്ളതിനാല്‍ അടിയന്തിരമായി സര്‍ജറി നടത്തണം. ഓപ്പറേഷന് മാത്രമായി 7 ലക്ഷം രൂപയാണ് ചെലവ്. വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ടിപ്പര്‍ ലോറി ഡ്രൈവറായ അനില്‍കുമാര്‍. കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളേജുകളിലും അമല ആശുപത്രിയിലും നടത്തിയ പരിശോധനകളില്‍ തീര്‍ത്തും അപകടകരമായ ആരോഗ്യസ്ഥിതിയിലാണ് അനില്‍കുമാര്‍. […]