November 22, 2024

കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ – എംഎസ്എഫ് സംഘര്‍ഷം ; പോലീസ് എത്തി ഇരുവിഭാഗങ്ങളേയും മാറ്റി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ – എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്ന് പുലര്‍ച്ചെയാണ് സംഘര്‍ഷമുണ്ടായത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്ത് നിന്നും മാറ്റി. സംഘര്‍ഷത്തിന് പിന്നാലെ ഇരുവിഭാഗങ്ങളും വടികള്‍ അടക്കമുള്ള ആയുധങ്ങളുമായി പ്രകടനം നടത്തി. Also Read ; തലസ്ഥാനത്ത് വീണ്ടും കൊലപാതകം ; കൊല്ലപ്പെട്ടത് ക്രിമിനല്‍ കേസ് പ്രതി ഷിബിലി ഏഴ് വര്‍ഷത്തിന് ശേഷമാണ് സര്‍വകലാശാല യൂണിയന്‍ യുഡിഎസ്എഫ് പിടിച്ചെടുക്കുന്നത്. ഇന്നലെയും […]

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനധികൃത അധ്യാപക നിയമനം; നിയമിച്ചത് നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനധികൃത അധ്യാപക തസ്തിക നിയമനം നടന്നു. സര്‍വകലാശാല ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ നാല് അധിക തസ്തികകള്‍ സൃഷ്ടിച്ചാണ് നിയമനം നടത്തിയത്. യുജിസി റെഗുലേഷനില്‍ ഇല്ലാത്ത ഖൊ ഖൊ, കബഡി, അത്‌ലറ്റിക്സ് വിഭാഗങ്ങളിലാണ് നിയമനം സൃഷ്ടിച്ചത്. 2022ലെ താല്‍കാലിക നിയമനം ഇതുവരെ റദ്ദാക്കിയില്ല. എസ് ടി വിഭാഗത്തിന് നല്‍കേണ്ട നിയമനത്തില്‍ ജനറല്‍ വിഭാഗത്തില്ലുള്ളവരെയാണ് പരിഗണിച്ചിട്ടുളളത്. Also Read;കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയില്‍ ജോലി ഒഴിവുകള്‍   നിയമനത്തിന് ശുപാര്‍ശ ചെയ്ത അധ്യാപകന്‍ […]

ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് എത്തും; സംസ്‌കൃത സര്‍വകലാശാലയിലും കറുത്ത ബാനര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ഇന്ന് രാത്രിയാണ് തലസ്ഥാനത്ത് എത്തുന്നത്. സംസ്‌കൃത സര്‍വകലാശാലയ്ക്ക് മുന്‍പില്‍ കറുത്ത ബാനര്‍ ഉയര്‍ത്തിയിരിക്കുന്നതിനാല്‍ ഗവര്‍ണറുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ പോലീസിനെ നിയമിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് മുതല്‍ രാജ്ഭവന്‍ വരെ പലയിടത്തും ബാരിക്കേഡ് ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ തലസ്ഥാനത്തും എസ്എഫ്‌ഐ കറുത്ത ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ സെമിനാറില്‍ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്ക്കാണ് സനാതന ധര്‍മ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംഘടിപ്പിക്കുന്ന സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പസില്‍ പ്രകടനവുമായി […]