December 4, 2025

തമിഴ് ഹാസ്യ നടന്‍ മദന്‍ ബോബ് അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യ നടന്‍ മദന്‍ ബോബ് അന്തരിച്ചു. ഇന്നലെ ചെന്നൈ അഡയാറിലായിരുന്നു അന്ത്യം. മകന്‍ ആണ് മരണവിവരം അറിയിച്ചത്. കാന്‍സര്‍ ബാധിതനായ മദന്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. Also Read: ഏഷ്യാ കപ്പ് ടൂര്‍ണമെന്റ്; ഇന്ത്യ – പാക് പോരാട്ടം സെപ്തംബര്‍ 14ന് സഹനടനായും ഹാസ്യനടനായും വിവിധ ഭാഷകളിലായി 600 സിനിമകളിലധികം അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത്, കമല്‍ഹാസന്‍, അജിത്ത്, സൂര്യ, വിജയ് തുടങ്ങിയ താരങ്ങളോടൊപ്പം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സെല്ലുലോയ്ഡ്, ഭ്രമരം എന്നീ മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വാനമേ […]

അര്‍ബുദബാധിതര്‍ക്ക് ആശ്വാസമായി മരുന്നുകളുടെ തീരുവയിളവ്

തൃശ്ശൂര്‍ : അര്‍ബുദത്തിനെതിരേ ഏറെ ഫലപ്രദമായി ഉപയോഗിക്കുന്ന മൂന്ന് മരുന്നുകളുടെ കസ്റ്റംസ് തീരുവ പൂര്‍ണമായി ഒഴിവാക്കുന്നത് ചെറിയ ആശ്വാസമാണ്. നിലവില്‍ 10 ശതമാനമാണ് തീരുവ. സ്തനാര്‍ബുദത്തിനെതിരേയുള്ള ട്രാസ്റ്റുസുമാബ് ഡെറക്‌സ്‌ടെ കന്‍, ശ്വാസകോശാര്‍ബുദത്തിനെതിരേയുള്ള ഓസി മെര്‍ടിനിബ്, പിത്തനാളിയെയും മറ്റും ബാധിക്കുന്ന രോഗത്തിനെതിരേയുള്ള ഡുര്‍വാ ല്യൂമാബ് തുടങ്ങിയ മരുന്നുകളുടെ തീരുവയാണ് ഒഴിവാക്കുന്നത്. Also Read; ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 82 റണ്‍സ് ജയം മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ ഇതിനെല്ലാം പതിനായിരങ്ങളാണ് വില. […]

അത്യാധുനിക ചികിത്സകള്‍ക്കായി സൗജന്യ കണ്‍സള്‍ട്ടേഷനുമായി അബുദാബിയില്‍ പുതിയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നു

അബുദബി: രോഗബാധിതര്‍ക്ക് അത്യാധുനിക ചികിത്സകള്‍ ലഭ്യമാക്കുന്നതിനായി അബുദബിയില്‍ പുതിയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ബിസിഐ) നാല് നിലകളിലായി ലോകോത്തര സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ കീമോതെറാപ്പി സ്യൂട്ടുകള്‍, സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍, സ്തനാര്‍ബുദ യൂണിറ്റ്, രോഗിയെ കേന്ദ്രീകരിച്ചുള്ള സൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. Also Read ; തെലങ്കാനയില്‍ ബി.ആര്‍.എസിന് തിരിച്ചടി; 6 എം.എല്‍.സിമാര്‍ രേവന്ത് റെഡ്ഡിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് ആരംഭിച്ച പുതിയ കേന്ദ്രം കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, […]

ബ്രിട്ടണിലെ ചാള്‍സ് രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടണിലെ ചാള്‍സ് രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം. 75കാരനായ ചാള്‍സ് രാജാവ് കഴിഞ്ഞമാസം മൂന്ന് ദിവസം പ്രോസ്റ്റേറ്റ് വീക്കത്തിന്റെ ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ കഴിയുകയും പിന്നീട് നടത്തിയ പരിശോധനകളില്‍ ക്യാന്‍സര്‍ കണ്ടെത്തിയതായും കൊട്ടാരം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്. ‘ചാള്‍സ് രാജാവിന് ചികിത്സ ആരംഭിച്ചുകഴിഞ്ഞു. ഇക്കാലയളവില്‍ പൊതുപരിപാടികള്‍ ഒഴിവാക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് കാര്യങ്ങളും പേപ്പര്‍വര്‍ക്കുകളും പതിവുപോലെ തുടരും. വേഗത്തില്‍ ഇടപെടല്‍ നടത്തിയതിന് രാജാവ് മെഡിക്കല്‍ ടീമിന് നന്ദി പറയുന്നു. അടുത്തിടെ ആശുപത്രിയില്‍ കഴിഞ്ഞതോടെയാണ് രോഗം […]

വേഗത്തില്‍ കൊഴുപ്പ് ഉരുക്കാം പ്രത്യേക കറുവാപ്പട്ട വെള്ളം…..

  തടി എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അത് കുറയ്ക്കാന്‍ സഹായിക്കുന്ന വഴികള്‍ പലതുമുണ്ട്. അതില്‍ ചില വീട്ടുവൈദ്യങ്ങളും ഇതിനായുണ്ട്. വീട്ടുവൈദ്യങ്ങള്‍ കൊണ്ടു മാത്രം തടി കുറയ്ക്കാന്‍ സാധിക്കില്ല, ഒപ്പം വ്യായാമവും ഭക്ഷണ നിയന്ത്രണവുമുണ്ടെങ്കില്‍ ഇതൊന്നും അത്ര പ്രശ്‌നമുള്ള കാര്യവുമല്ല. യാതൊരു ദോഷവും വരുത്താത്ത ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. ഇവ പരീക്ഷിക്കുന്നത് നമ്മുക്ക് ഏറെ ഗുണം നല്‍കും. പ്രത്യേകിച്ചും ഇവ കോമ്പോ ആയി ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ പെട്ടെന്നു കൊഴുപ്പു കുറയ്ക്കുന്നവയെ ഒന്ന് പരിചയപ്പെടാം കറുവാപ്പട്ട   കറുവാപ്പട്ട […]

അര്‍ബുദത്തോട് പൊരുതി നിഷ ജോസ് കെ മാണി

കോട്ടയം: ക്യാന്‍സറിനോട് പൊരുതിയ അനുഭവം പങ്കുവച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. രോഗത്തോട് പൊരുതാന്‍ കുടുംബത്തിന്റെ പിന്തുണയും ശക്തിയും പ്രചോദനമായെന്ന് നിഷ ജോസ് പറഞ്ഞു. ഫേസ് ബുക്കില്‍ പങ്കുവച്ച റീല്‍സിലാണ് നിഷ ഇക്കാര്യം വ്യക്തമാക്കിയത്. അര്‍ബുദത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ലായിരുന്നു. മാമോഗ്രാം വഴി മാത്രം കണ്ട് പിടിച്ചതാണ് തന്റെ രോഗം. രണ്ട് അനുഗ്രഹമാണ് എനിക്ക് ലഭിച്ചത്. ഒന്ന് കുടുംബത്തിന്റെ പിന്തുണ, രണ്ടാമതായി തനിക്ക് ഉള്ളിലുള്ള കരുത്താണെന്നും നിഷ പറഞ്ഞു. Also Read; കോഴിക്കോട് കോര്‍പ്പറേഷന്റെ […]

ഉത്പന്നങ്ങള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന് പരാതി: ഡാബര്‍ ഇന്ത്യയുടെ ഉപസ്ഥാപനങ്ങള്‍ക്കെതിരെ കേസ്

വാഷിംഗ്ടണ്‍: ഹെയര്‍ റിലാക്‌സര്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ക്യാന്‍സറിന് കാരണമാകുന്നുവെന്ന് ആരോപിച്ച് യുഎസിലെയും കാനഡയിലെയും ഡാബര്‍ ഉപസ്ഥാപനങ്ങള്‍ക്കെതിരെ കേസ്. ക്യാന്‍സര്‍ ആരോപണങ്ങളുടെ പേരില്‍ ഡാബര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനങ്ങള്‍ യുഎസിലും കാനഡയിലും കേസുകള്‍ നേരിടുന്നുവെന്ന് ആഭ്യന്തര എഫ്എംസിജി മേജര്‍ ഡാബറും വ്യക്തമാക്കി. തങ്ങളുടെ മൂന്ന് വിദേശ അനുബന്ധ സ്ഥാപനങ്ങള്‍ യുഎസിലെയും കാനഡയിലെയും ഫെഡറല്‍, സ്റ്റേറ്റ് കോടതികളില്‍ കേസുകള്‍ നേരിടുന്നുണ്ടെന്നാണ് ആഭ്യന്തര എഫ്എംസിജി മേജര്‍ ഡാബര്‍ ബുധനാഴ്ച പറഞ്ഞത്. അണ്ഡാശയ അര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം എന്നിവയ്ക്ക് കാരണമാകുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി. […]