വയനാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രസീത അഴീക്കോടും

കല്‍പ്പറ്റ: വയനാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രസീത അഴീക്കോടും ജനവിധി തേടുന്നു. ബിജെപി നേതാവായ സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന ട്രഷറര്‍ ആയിരുന്ന പ്രസീത കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോഴ വിവാദവുമായി ബന്ധപ്പെട്ട് സി കെ ജാനുവുമായി അകലുകയായിരുന്നു. സി കെ ജാനുവിനെ എന്‍ഡിഎയിലേക്ക് എത്തിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പണം നല്‍കി എന്നായിരുന്നു കേസ്. Also Read ; പതാക വിവാദം, റിയാസ് മൗലവി വധക്കേസ്; മുഖ്യമന്ത്രിക്കെതിരെ പോര്‍മുഖം തുറന്ന് മുസ്ലിം ലീഗ് […]

റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ത്ഥിയില്ലാതെ കോണ്‍ഗ്രസിന്റെ പത്താം സ്ഥാനാര്‍ത്ഥിപ്പട്ടിക

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പത്താംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോളും അമേഠിയിലും റായ് ബറേലിയിലും സ്ഥാനാര്‍ത്ഥികളില്ല. പട്ടികയില്‍ 17 സ്ഥാനാര്‍ത്ഥികളാണ് ഇടംപിടിച്ചിരിക്കുന്നത്. ഒഡീഷയില്‍ നിന്നുള്ള എട്ട് സ്ഥാനാര്‍ത്ഥികളും ആന്ധ്രാപ്രദേശില്‍ നിന്നുള്ള അഞ്ച് പേരും ബിഹാറില്‍ നിന്നുള്ള മൂന്ന് പേരും പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരാളുമാണ് ഏറ്റവും പുതിയ പട്ടികയിലുള്ളത്. Also Read; ബിജെപി നേതാവിന്റെ ആരോപണം തള്ളി അടൂര്‍ പ്രകാശ് ആന്ധ്രാപ്രദേശിലെ കടപ്പയില്‍ നിന്നും പിസിസി അദ്ധ്യക്ഷ വൈ എസ് ശര്‍മ്മിള റെഡ്ഡി ജനവിധി തേടും. ബിഹാറിലെ മഹാഖഡ്ബന്ധന്റെ […]

ബി ജെ പിയുടെ നാലാംഘട്ടം സ്ഥാനാര്‍ഥി പട്ടികയില്‍ രാധികാ ശരത് കുമാര്‍; വിരുദനഗറില്‍ നിന്ന് മത്സരിക്കും

ചെന്നൈ: ബിജെപിയുടെ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. തമിഴ്‌നാട്ടിലെ 15 മണ്ഡലങ്ങളും പുതുച്ചേരി മണ്ഡലവും ഉള്‍പ്പെട്ട പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാധിക ശരത്കുമാര്‍ വിരുദുനഗറില്‍ നിന്ന് മത്സരിക്കും. എഐഎഡിഎംകെ വിട്ട് ബിജെപിയില്‍ എത്തിയ പി കാര്‍ത്തിയായനി, ചിദംബരം മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ഒമ്പത് പേരുടെ ലിസ്റ്റാണ് തമിഴ്‌നാട്ടില്‍ പുറത്തുവിട്ടത്. തെങ്കാശിയില്‍ നിന്ന് ജോണ്‍ പാണ്ഡ്യന്‍, മധുരയില്‍ നിന്ന് പ്രൊഫ. രമ ശ്രീനിവാസന്‍, ശിവഗംഗയില്‍ നിന്ന് ദേവനാഥന്‍ യാദവ്, തിരുപ്പൂരില്‍ നിന്ന് എ പി മുരുഗാനന്ദം എന്നിവര്‍ മത്സരിക്കും. […]

തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ബിജെപി വിജയിക്കുമെന്നും. സ്ഥാനാര്‍ത്ഥികള്‍ മാറി വരുന്നതിന് അതിന്റേതായ കാരണമുണ്ടാകുമെന്നും സ്ഥാനാര്‍ഥിയെ മാറ്റുന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങിയിരിക്കുന്നത്. Also Read ; പ്രധാനമന്ത്രിയുടെ വനിതാദിന സമ്മാനം; രാജ്യത്ത് പാചക വാതക വില 100 രൂപ കുറയ്ക്കും വടകരയിലെ സിറ്റിങ് എം പി കെ മുരളീധരനാണ് തൃശ്ശൂരില്‍ മത്സരിക്കുന്നത്. തൃശ്ശൂരിലെ സിറ്റിങ് എംപി ടി എന്‍ […]

പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് പി സി ജോര്‍ജ്

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ തഴയപ്പെട്ടതിന്റെ നീരസത്തിലാണ് പി സി ജോര്‍ജ്. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട അനില്‍ ആന്റണി വിജയിക്കുക ദുഷ്‌കരമായിരിക്കുമെന്ന് പി സി ജോര്‍ജ്. Also Read ; വിദ്യാര്‍ഥിക്കുനേരെ എസ്എഫ്‌ഐ മര്‍ദനം വീണ്ടും ‘അനില്‍ ആന്റണിയെ മണ്ഡലത്തിന് പരിചയമില്ല. ഞാന്‍ മത്സരിക്കണമെന്ന് പത്തനംതിട്ടക്കാര്‍ ആഗ്രഹിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയായി ഞാന്‍ ഓടുന്നതില്‍ കൂടുതല്‍ ഓടിയാല്‍ മാത്രമേ അനിലിനെ പരിചയപ്പെടുത്താനാകൂ. ആ ഒരു ദുഃഖമുണ്ട്. പിന്നെ ശ്രമിച്ചുനോക്കാം”- പി സി ജോര്‍ജ് പറഞ്ഞു. ‘പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി […]

പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ്

കോട്ടയം: പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ്. പത്തനംതിട്ടയോട് അനില്‍ ആന്റണിക്ക് എന്താണ് പ്രിയമെന്ന് അറിയില്ലെന്നും അനില്‍ ആന്റണിയാണ് സ്ഥാനാര്‍ത്ഥിയെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണെന്നും പിസി പറഞ്ഞു. പത്ത് പേരെ നിര്‍ത്തി അനില്‍ ആന്റണി ആരാണെന്ന് ചോദിച്ചാല്‍ ആര്‍ക്കും മനസിലാവില്ലെന്നും അത് പോയിരുന്ന് പറഞ്ഞ് മനസിലാക്കി ബോധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണെന്നും പിസി ജോര്‍ജ് പറഞ്ഞു. കെ സുരേന്ദ്രനോ, പിഎസ് ശ്രീധരന്‍പിള്ളക്കോ പത്തനംതിട്ടയില്‍ മത്സരിക്കാമായിരുന്നെന്നും അവര്‍ ആയിരുന്നെങ്കില്‍ പരിചയപ്പെടുത്തേണ്ട കാര്യം ഉണ്ടാവില്ലായിരുന്നു എന്നും […]

തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ, സി പി ഐ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായി

തിരുവനന്തപുരം: സി പി ഐ ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായി. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കും. തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍, വയനാട് ആനി രാജ, മാവേലിക്കര സി എ അരുണ്‍കുമാര്‍ എന്നിവരെയും കളത്തിലിറക്കാനാണ് ധാരണയായത്. 26ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാകും. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കണം എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. മന്ത്രി ജി ആര്‍ അനിലിന്റെ പേരും ഉണ്ടായിരുന്നുവെങ്കിലും പന്ന്യന്‍ രവീന്ദ്രനാണ് വിജയസാധ്യതയെന്നും വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതി എന്നതിന്റെ […]

സീറ്റുവിഭജനം കഴിഞ്ഞു, 15 മണ്ഡലങ്ങളില്‍ സി പി എം; വിജ്ഞാപനം വന്നാലുടന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി സിപിഎം. ഇടതുമുന്നണിയിലെ സീറ്റുവിഭജനം പൂര്‍ത്തിയായതോടെ വിവിധ മണ്ഡലങ്ങളിലേക്ക് വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. അടുത്ത ആഴ്ചയോടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കും. കഴിഞ്ഞതവണ സംസ്ഥാനത്ത് ഒരു സീറ്റിലൊതുങ്ങിപ്പോകേണ്ടി വന്ന പാര്‍ട്ടി ഇത്തവണ ഓരോ മണ്ഡലത്തിലും വിജയം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് കടക്കുന്നത്. Also Read ;കാട്ടാന വീട്ടില്‍ കയറി, ഒരാള്‍ക്ക് ദാരുണാന്ത്യം; കനത്ത പ്രതിഷേധവുമായി നാട്ടുകാര്‍ ഇടതുമുന്നണിയില്‍ 15 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, മലപ്പുറം, […]