November 21, 2024

ഐഎഎസ് ഓഫീസര്‍ ജോലി നേടാന്‍ ഉപയോഗിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റ്; നടപടിയെടുത്ത് യു പി എസ് സി

പൂനെ: അധികാര ദുര്‍വിനിയോഗത്തില്‍ പൂനെയില്‍ നിന്ന് സ്ഥലം മാറ്റിയ ഐഎഎസ് ട്രെയിനി ഡോ പൂജാ ഖേദ്കറിനെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം. യു പി എസ് സി സെലക്ഷന്‍ സമയത്ത് പ്രത്യേക ഇളവ് ലഭിക്കാനായി കാഴ്ചാ വൈകല്യവും മാനസികവെല്ലുവിളിയും നേരിടുന്നതായി കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ആരോപണം. 841-ാം റാങ്കാണ് പൂജയ്ക്ക് ലഭിച്ചിരുന്നത്. Also Read ; മലബാറിലെ സീറ്റ് പ്രതിസന്ധി ; വിദ്യാഭ്യാസ മന്ത്രി സഭയില്‍ പ്രത്യേക പ്രസ്താവന നടത്തും, പുതിയ ബാച്ചുകള്‍ അനുവദിക്കുമെന്ന് സൂചന വൈകല്യങ്ങള്‍ പരിശോധിക്കാനായുള്ള […]

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം; ഉത്തരവാദി ബിനോയ് തന്നെയെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനെതിരെ കുടുംബം. മരണത്തിന്റെ ഉത്തരവാദി ബിനോയ് തന്നെയെന്ന് അച്ഛന്‍ സതീഷ് പറഞ്ഞു. രണ്ടുമാസമായി മകള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അച്ഛന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. Also Read ; കുവൈത്ത് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് മകളുടെ മരണത്തില്‍ അന്വേഷണം വേണം. ബിനോയിയുടെ വരവോടെ കുടുംബം നശിച്ചു. നേരത്തെ ബിനോയ് പതിവായി വീട്ടില്‍ വരുമായിരുന്നു. രണ്ടുമാസമായി വരുന്നുണ്ടായിരുന്നില്ലെന്നും അച്ഛന്‍ പറഞ്ഞു. സൈബര്‍ ആക്രമണം അല്ല […]

പത്തനംതിട്ടയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നഗ്‌നഫോട്ടോ നാട്ടില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; അന്വേഷണം

പത്തനംതിട്ട: വിവാഹ വാദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട സ്വദേശിയായ മുസ മിന്‍ നാസറിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുറ്റകൃത്യം നടന്നത് കൊച്ചിയിലായതിനാല്‍ തുടരന്വേഷണം പാലാരിവട്ടം പൊലീസ് ഏറ്റെടുത്തു. Also Read ;സംസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; ആശുപത്രികളിലും വെള്ളം കയറി കാറില്‍ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. നഗ്‌നഫോട്ടോ നാട്ടില്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. പ്രതി വിദേശത്തേക്ക് കടന്നതായി യുവതി ആരോപിച്ചു. പാലാരിവട്ടം പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ ബലാല്‍സംഘം ചെയ്യണമെന്ന […]

സി.പി.എം. നേതാക്കള്‍ക്കുനേരേ സ്‌ഫോടകവസ്തു എറിഞ്ഞത് പ്രവര്‍ത്തകന്‍; വധശ്രമത്തിന് കേസെടുത്ത് പോലീസ്, എറിഞ്ഞയാള്‍ ഒളിവില്‍

കാഞ്ഞങ്ങാട് : അമ്പലത്തറ മുട്ടിച്ചരലില്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ക്കുനേരേ പ്രവര്‍ത്തകന്‍ സ്‌ഫോടകവസ്തുവെറിഞ്ഞു. സി.പി.എം. പ്രവര്‍ത്തകന്‍ അമ്പലത്തറ ലാലൂര്‍ സ്വദേശി രതീഷ് (48), മുട്ടിച്ചരലിലെ ഐ.ഷമീര്‍ (34) എന്നിവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത അമ്പലത്തറ പോലീസ് ഷമീറിനെ അറസ്റ്റ് ചെയ്തു. രതീഷ് ഒളിവിലാണ്. Also Read ;തിളക്കം കൂട്ടാമെന്ന് വാഗ്ദാനം; തിരിച്ചുകിട്ടയപ്പോള്‍ ഒരു പവന്‍ കുറവ്; പരാതിയുമായി വീട്ടമ്മ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. സി.പി.എം. ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സി.ബാബുരാജ്, അമ്പലത്തറ ലോക്കല്‍ സെക്രട്ടറി കെ.വി.അനൂപ്, പാര്‍ട്ടിയംഗം ബാലകൃഷ്ണന്‍ […]

ഗാര്‍ഹികപീഡനം; 70 പവനിലേറെ നല്‍കി, മര്‍ദനം പണവും കാറും ആവശ്യപ്പെട്ട്; മകള്‍ വിസ്മയയും ഉത്രയും ആവരുതെന്ന് പിതാവ്

കോഴിക്കോട്: ”വിവാഹം കഴിച്ച് ആറാം ദിവസം എന്റെ മകള്‍ക്ക് ഭര്‍ത്താവില്‍നിന്ന് ക്രൂരമായി മര്‍ദനമേറ്റു. അവള്‍ മര്‍ദനമേറ്റ് അവശനിലയിലായിരുന്നിട്ടും പോലീസ് ഗാര്‍ഹികപീഡനത്തിന് മാത്രമാണ് ആദ്യം കേസെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കുകയുമാണ് അവര്‍ ചെയ്തത്.” -ഇതൊരച്ഛന്റെ തേങ്ങലാണ്. തന്റെ മകള്‍ക്ക്, സ്ത്രീധനപീഡനത്തിനിരയായി മരിച്ച വിസ്മയയുടെയും ഉത്ര യുടെയും അനുഭവമുണ്ടാകരുതെന്നാഗ്രഹിച്ച് പോലീസിനുമുന്നിലെത്തിയ നിസ്സഹായനായ ആ അച്ഛന് കിട്ടിയത് പരിഹാസം. വിസ്മയ കേസെല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ഇന്‍സ്‌പെക്ടര്‍ പരിഹസിക്കുകയായിരുന്നുവെന്ന് ആ അച്ഛന്‍ പറയുന്നു. ഒടുവില്‍ സംഭവം വിവാദമായപ്പോള്‍മാത്രം ചൊവ്വാഴ്ച രാത്രിയോടെ […]

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനും എതിരേ കേസെടുക്കണം; ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ ഹര്‍ജി പരിഗണിച്ച് മേയര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, അസഭ്യം പറയല്‍ അടക്കമുള്ള ആരോപണങ്ങളാണ് യദു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. Also Read ;ചലച്ചിത്രനടി കനകലത അന്തരിച്ചു ഹര്‍ജിയില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ ചുമത്തി മേയര്‍ക്കും കുടുംബത്തിനുമെതിരെ കേസെടുക്കാനാണ് ഇപ്പോള്‍ കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. […]

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: യദുവിന്റെ കേസ് കോടതി ഇന്ന് പരിഗണിക്കും,5 പേര്‍ക്കെതിരേ കേസ് എടുക്കണമെന്നാണ് ആവശ്യം

തിരുവനന്തപുരം: മേയറും സംഘവും കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ യദുവിന്റെ കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യുമടക്കം അഞ്ച് ആളുകളുടെപേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് യദു സ്വകാര്യ ഹര്‍ജി ഫയല്‍ചെയ്തത്. Also Read; കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി സമാന ഹര്‍ജിയില്‍ അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയില്‍ കോടതിനിര്‍ദേശപ്രകാരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. ബൈജുവിന്റെ മൊഴി കന്റോണ്‍മെന്റ് പോലീസ് രേഖപ്പെടുത്തും. കൂടുതല്‍ സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനും പോലീസ് ശ്രമംതുടങ്ങി. […]

സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കാതെ പൊലീസ്; ഡ്രൈവര്‍ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പൊലീസ്. ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കില്ലെന്നാണ് പൊലീസ് ഭാഷ്യം. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവര്‍ മോശമായി പെരുമാറിയതിനാലാണ് മേയര്‍ ഇടപെട്ടതെന്നും പൊലീസ് പറയുന്നു. Also Read ;കരുവന്നൂര്‍ കള്ളപ്പണകേസ് : തൊഴിലാളി […]

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് : സ്വരാജിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം സ്വരാജിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് രണ്ടിനാണ് കോടതി വിധി പറയുക. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സ്വരാജ് നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുന്നത്. Also Read ; മേടമാസ വിഷു പൂജ; ശബരിമല നട തുറന്നു,വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മുതല്‍ തെരഞ്ഞെടുപ്പ് സമയത്ത് […]

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തൃശ്ശൂര്‍: കലാമണ്ഡലം സത്യഭാമയുടെ നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരായ വിവാദ പരാമര്‍ശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവര്‍ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമര്‍ശത്തിനെതിരെയാണ് കേസെടുത്തത്. പരാമര്‍ശം പരിശോധിച്ച് 15 ദിവസത്തിനകം തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തില്‍ […]

  • 1
  • 2