December 1, 2025

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തൃശ്ശൂര്‍: കലാമണ്ഡലം സത്യഭാമയുടെ നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരായ വിവാദ പരാമര്‍ശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവര്‍ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമര്‍ശത്തിനെതിരെയാണ് കേസെടുത്തത്. പരാമര്‍ശം പരിശോധിച്ച് 15 ദിവസത്തിനകം തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തില്‍ […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ലൈംഗിക പീഡനം

ഡെറാഡൂണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ വഴിയൊരുക്കിയ ഒബ്‌സര്‍വേഷന്‍ ഹോമിലെ രണ്ട് വനിതാ ജീവനക്കാര്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഒബ്‌സര്‍വേഷന്‍ ഹോമിലായിരുന്നു സംഭവം. അറസ്റ്റിലായ രണ്ടുപേരെയും സസ്‌പെന്‍ഡുചെയ്തു. പെണ്‍കുട്ടികളെ ഇവര്‍ ഒബ്‌സര്‍വേഷന്‍ ഹോമിന് പുറത്തേക്ക് കൊണ്ടുപോവുകയും അവിടെവച്ച് ബലാത്സംഗം ചെയ്യാന്‍ സൗകര്യം ഒരുക്കുകയുമായിരുന്നു. അറസ്റ്റിലായ രണ്ടുപേരും പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. പോക്‌സോ അടക്കമുള്ള വകുപ്പുള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട് എന്നാല്‍ കേസിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. Also Read; രാജസ്ഥാനില്‍ അശോക് ഗഹ്‌ലോട്ടിനെ നേതൃസ്ഥാനത്ത് നിന്ന് […]

  • 1
  • 2