January 24, 2026

തൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു

തൃശൂര്‍: തൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ മുരിങ്ങൂര്‍, ചാലക്കുടി ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക് 18 മണിക്കൂര്‍ ആണ് നീണ്ടുനിന്നത്. വാഹനങ്ങള്‍ നിയന്ത്രിക്കാനായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വലിയ വാഹനങ്ങള്‍ ഒഴികെയുള്ളവ ചെറിയ റോഡിലൂടെ കടത്തിവിടുകയാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മുരിങ്ങൂര്‍ പാലം കയറുന്നതിനുമുന്‍പ് കാടുകുറ്റി അത്താണി വഴി എയര്‍പോര്‍ട്ട് ജംക്ഷനു മുന്നിലുള്ള സിഗ്‌നലിലേക്കാണ് ചെറിയ വാഹനങ്ങളെ എത്തിക്കുന്നത്. വലിയ വാഹനങ്ങള്‍ […]

ചാലക്കുടിയില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

തൃശ്ശൂര്‍: ചാലക്കുടിയില്‍ വന്‍ തീപിടിത്തം. ചാലക്കുടി നോര്‍ത്ത് ജംക്ഷനിലുള്ള ഊക്കന്‍സ് പെയിന്റ് ഹാര്‍ഡ് വെയര്‍ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണു വിവരം. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. Also Read; ഇസ്രയേല്‍ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മൂന്നുനില കെട്ടിടത്തില്‍ പ്ലൈവുഡ്, കര്‍ട്ടന്‍ എന്നിവയുമായി ബന്ധപ്പെട്ട് കടകളുമുണ്ട്. അഗ്‌നിശമന സേനയും മറ്റും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണില്‍ […]