December 1, 2025

കൂടുതല്‍സമയവും സുഹൃത്തുക്കളുമായി വീഡിയോ കോളില്‍; ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി

ചെന്നൈ: സുഹൃത്തുക്കളുമായി വീഡിയോകോളില്‍ സംസാരിക്കുന്നത് പതിവാക്കിയതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം നടന്നത്. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. ഒരു സുഹൃത്തുമായി വീഡിയോകോളില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഈ ആക്രമണം. വലതുകൈ വെട്ടിമാറ്റാനാണ് ശ്രമിച്ചത്. എന്നാല്‍ അയല്‍വാസികളെത്തി രേവതിയെ ആശുപത്രിയിലെത്തിച്ചു. Also Read; ഹെലികോപ്ടറില്‍ കയറുന്നതിനിടെ വീണ് മമത ബാനര്‍ജിക്ക് പരിക്ക് സംഭവത്തിനുശേഷം ഗുഡിയാത്തം പോലീസ് സ്റ്റേഷനിലെത്തി ശേഖര്‍കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളില്‍ […]

ബി ജെ പിയുടെ നാലാംഘട്ടം സ്ഥാനാര്‍ഥി പട്ടികയില്‍ രാധികാ ശരത് കുമാര്‍; വിരുദനഗറില്‍ നിന്ന് മത്സരിക്കും

ചെന്നൈ: ബിജെപിയുടെ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. തമിഴ്‌നാട്ടിലെ 15 മണ്ഡലങ്ങളും പുതുച്ചേരി മണ്ഡലവും ഉള്‍പ്പെട്ട പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാധിക ശരത്കുമാര്‍ വിരുദുനഗറില്‍ നിന്ന് മത്സരിക്കും. എഐഎഡിഎംകെ വിട്ട് ബിജെപിയില്‍ എത്തിയ പി കാര്‍ത്തിയായനി, ചിദംബരം മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ഒമ്പത് പേരുടെ ലിസ്റ്റാണ് തമിഴ്‌നാട്ടില്‍ പുറത്തുവിട്ടത്. തെങ്കാശിയില്‍ നിന്ന് ജോണ്‍ പാണ്ഡ്യന്‍, മധുരയില്‍ നിന്ന് പ്രൊഫ. രമ ശ്രീനിവാസന്‍, ശിവഗംഗയില്‍ നിന്ന് ദേവനാഥന്‍ യാദവ്, തിരുപ്പൂരില്‍ നിന്ന് എ പി മുരുഗാനന്ദം എന്നിവര്‍ മത്സരിക്കും. […]

ചെന്നൈ വിമാനത്താവളത്തില്‍ ഹൈഡ്രജന്‍ ബലൂണ്‍ പതിച്ച നിലയില്‍

ചെന്നൈ: ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപം ബലൂണ്‍ പതിച്ച നിലയില്‍. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ കൂറ്റന്‍ ഹൈഡ്രജന്‍ ബലൂണാണ് റണ്‍വേയ്ക്ക് സമീപം പതിച്ചിരിക്കുന്നത്. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ കെട്ടിയിട്ടിരുന്ന ബലൂണാണ് റണ്‍വേയില്‍ പതിച്ചത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Also Read; കെ വിദ്യ മാത്രം പ്രതി, വ്യാജരേഖ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു ബലൂണ്‍ പറന്നുവരുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടിരുന്നില്ല. റണ്‍വേ നിരീക്ഷിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് നിലത്തുകിടക്കുന്ന ബലൂണ്‍ കണ്ടെത്തിയത്. ഈ സമയത്ത് വിമാനങ്ങളൊന്നും ലാന്‍ഡ് ചെയ്യാത്തതിനാല്‍ […]

മിഗ്ജാമ് ചുഴലിക്കാറ്റ്; ചെന്നെ വെള്ളത്തില്‍, തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാനിര്‍ദേശം

ചെന്നൈ: മിഗ്ജാമ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. കാറ്റും മഴയും അതിശക്തമായ സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ പല സ്ഥലങ്ങളും വെള്ളത്തിനടയിലായി. വൈകിട്ട് വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. കൂടാതെ ചെന്നൈയില്‍നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 23 വിമാനങ്ങള്‍ വൈകും. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു വഴി തിരിച്ചുവിട്ടു. Also Read; കാലുകള്‍ കൊണ്ട് വാഹനമോടിച്ച് ലൈസന്‍സ് നേടി ജിലുമോള്‍ മുന്‍കരുതലിന്റെ ഭാഗമായി ചെന്നൈ അടക്കമുള്ള 6 […]

ചെന്നൈ-ബെംഗളൂരു- എറണാകുളം നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ വന്ദേഭാരത് സര്‍വ്വീസ്

കൊച്ചി: കേരളത്തിലേക്ക് മൂന്നാമതൊരു സര്‍വ്വീസ് കൂടി ആരംഭിക്കാനൊരുങ്ങി വന്ദേഭാരത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സര്‍വ്വീസ് നടത്തുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്കും ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേയ്ക്കുമാണ് വന്ദേഭാരത് സര്‍വീസ് നടത്തുക. വൈകിട്ട് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് രാവിലെ നാല് മണിയോടെ ബെംഗളൂരുവിലെത്തും. തുടര്‍ന്ന് നാലരയ്ക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്ത് എത്തും. ഇത്തരത്തില്‍ തിരിച്ചും സര്‍വീസുകള്‍ നടത്തും. Also Read; ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കരുതെന്ന് […]

  • 1
  • 2