October 16, 2025

എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി ; 120 ദിവസം കൂടി പ്രശാന്ത് പുറത്ത് തന്നെ

തിരുവനന്തപുരം: എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി വീണ്ടും കൂട്ടി. നിലവിലെ കാലാവധിയില്‍ നിന്ന് 120 ദിവസമാണ് കൂട്ടിയിരിക്കുന്നത്. റിവ്യൂ കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയിരിക്കുന്നത്. പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്ത് ചീഫ് സെക്രട്ടറി അയച്ച മെമ്മോക്ക് മറുപടി നല്‍കാത്തത് ഗുരുതര ചട്ടലംഘനമെന്ന റിവ്യൂ കമ്മറ്റിയുടെ വിലയിരുത്തലിലാണ് പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്. Also Read ; ഭാവഗായകന് വിട……; ഇന്ന് 10 മുതല്‍ 12 വരെ തൃശൂര്‍ സംഗീത അക്കാദമി ഹാളില്‍ പൊതുദര്‍ശനം, സംസ്‌കാരം […]

സസ്‌പെന്‍ഷന് മുമ്പ് തന്റെ ഭാഗം കേള്‍ക്കാത്തത് എന്തുകൊണ്ട് ? വിശദീകരണം ചോദിച്ച ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി പ്രശാന്തിന്റെ കത്ത്

തിരുവനന്തപുരം : ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ ചാര്‍ജ് മെമ്മോയ്ക്ക് വിശദീകരണം ചോദിച്ച് സസ്‌പെന്‍ഷനിലായി എന്‍ പ്രശാന്ത് ഐഎഎസ്. ഏഴ് ചോദ്യങ്ങളടങ്ങിയ കത്താണ് പ്രശാന്ത് ചീഫ് സെക്രട്ടറിക്കയച്ചത്. അഡീ. ചീഫ് സെക്രട്ടറി എ ജയതിസകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും സാമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ചതിന് സസ്‌പെന്‍ഷനിലാണ് നിലവില്‍ പ്രശാന്ത്. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ ചാര്‍ജ് മെമ്മോ പ്രശാന്തിന് ലഭിക്കുന്നത്. എന്നാല്‍ മെമ്മോയ്ക്ക് മറുപടി നല്‍കാതെയാണ് പ്രശാന്ത് തിരികെ വിശദീകരണം ചോദിച്ചിരിക്കുന്നത്. ഡിസംബര്‍ 16 നാണ് ഇത്തരത്തില്‍ […]

ചീഫ് സെക്രട്ടറിക്കും അഡീഷണല്‍ സെക്രട്ടറിക്കും വക്കീല്‍ നോട്ടീസ് അയച്ച് എന്‍ പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷണല്‍ സെക്രട്ടറി എ ജയതിലക്, ഗോപാലകൃഷ്ണന്‍ ഐഎഎസ് എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്ത്. കൂടാതെ മാതൃഭൂമി ദിനപത്രത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഉന്നതിയിലെ ഫയലുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് താന്‍ നല്‍ല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറി പരസ്യമായി മാപ്പ് പറയണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. Also Read ; എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില അതീവ ഗുരുതരം തനിക്കെതിരെ വ്യാജരേഖ നിര്‍മിച്ചെന്നതടക്കം ആരോപിച്ചാണ് ജയതിലകിനും ഗോപാലകൃഷ്ണനും […]

ആദ്യ സസ്‌പെന്‍ഷന്‍ , ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല, കോര്‍ണര്‍ ചെയ്യുന്നത് ശരിയല്ല : എന്‍ പ്രശാന്ത്

തിരുവനന്തപുരം: സസ്‌പെന്‍ഷനിലായതിന് പിന്നാലെ പ്രതികരണവുമായി എന്‍ പ്രശാന്ത് എംഎല്‍എ. ബോധപൂര്‍വം ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നുമാണ് പ്രശാന്ത് പ്രതികരിച്ചത്.ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ഭാഷാപ്രയോഗം നടത്താന്‍ അവകാശമുണ്ട്. കൂടുതല്‍ പ്രതികരണം സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കയ്യില്‍ കിട്ടിയ ശേഷമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജീവിതത്തില്‍ കിട്ടിയ ആദ്യ സസ്‌പെന്‍ഷനാണ് ഇതെന്നും പ്രശാന്ത് പറഞ്ഞു. സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോള്‍ പോലും സസ്‌പെന്‍ഷന്‍ കിട്ടിയിട്ടില്ല. എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ കോര്‍ണര്‍ ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. Also Read ; മല്ലു […]

സസ്‌പെന്‍ഷന് പുറമെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതല അന്വേഷണം

തിരുവനന്തപുരം : സസ്‌പെന്‍ശന് പുറമെ ഐഎഎസ് ഉദ്യോഗസ്ഥരായ കെ ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനുമെതിരെ വകുപ്പുകല അന്വേഷണവും നടക്കും.അതേസമയം കാരണം കാണിക്കല്‍ നോട്ടീസുപോലുമില്ലാതെയുള്ള സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ പ്രശാന്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്ര്ിബ്യൂണലിനെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. പ്രശാന്ത് അഡീഷനല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ നടത്തിയ അധിക്ഷേപം പരസ്യമായതിനാല്‍ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്. ഗോപാലകൃഷ്ണനെതിരായ നടപടി മയപ്പെടുത്താന്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായിരുന്നു. താക്കീതിലൊതുക്കാനായിരുന്നു ശ്രമം. […]

ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനുമെതിരെ നടപടിക്ക് സാധ്യത ; തീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം: മതാടിസ്ഥാനത്തിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് എതിരായ സര്‍ക്കാരിന്റെ നടപടി ഇന്നുണ്ടാകും. ഗോപാലകൃഷ്ണന്റേത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൊബൈല്‍ ഹാക്ക് ചെയ്‌തെന്ന ഗോപാലകൃഷ്ണന്റെ വാദം ശരിയല്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. Also Read ; ഹാക്കിംഗ് അല്ല, പണി കൊടുത്തത് അഡ്മിന്‍ തന്നെ ! മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജിലിട്ടത് അഡ്മിന്‍ അതേസമയം അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ […]

മദ്രസകള്‍ നിര്‍ത്തലാക്കണം, മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണം ; സംസ്ഥാനങ്ങള്‍ക്ക് ദേശീയ ബാലവകാശ കമ്മീഷന്റെ നിര്‍ദേശം

ഡല്‍ഹി : രാജ്യത്തെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലവകാശ കമ്മീഷന്റെ നിര്‍ദേശം. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കമ്മീഷന്‍ അയച്ച കത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണം,മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. രാജ്യത്തെ മദ്രസകളെ കുറിച്ച് പഠിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമര്‍ശനമാണ് കത്തില്‍ […]

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഭര്‍ത്താവ് പടിയിറങ്ങുന്നു, ഭാര്യ വരുന്നു! കേരള ചരിത്രത്തിലാദ്യം

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ ഭാര്യ പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ സേവനകാലാവധി ആഗസ്റ്റ് 31ന് അവസാനിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശാരദാ മുരളീധരനെ വി വേണുവിന്റെ പിന്‍ഗാമിയായി തീരുമാനിച്ചത്. Also Read; ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്: 60 വ്യാജ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കണമെന്ന് ഗൂഗിളിന് നിര്‍ദേശം നല്‍കി കേരള പോലീസ് സംസ്ഥാനത്തെ അന്‍പതാമത് […]