ആരാധനാലയങ്ങള്‍ക്കടുത്ത് മാംസവില്‍പ്പന വേണ്ടെന്ന് യോഗി സര്‍ക്കാര്‍

ലഖ്‌നൗ (യു.പി): അനധികൃത അറവുശാലകള്‍ പൂട്ടാനും ആരാധനാലയങ്ങളുടെ 500 മീറ്ററിനുള്ളില്‍ മാംസ വില്‍പ്പന നിരോധിക്കാനും യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നിര്‍ദേശം. ഒമ്പത് ദിവസത്തെ ചൈത്ര നവരാത്രി ഉത്സവം ആരംഭിക്കുന്നതിന് മുന്നോടിയായാണ് യോഗി സര്‍ക്കാരിന്റെ നിര്‍ദേശം. Also Read; ആശാസമരം അമ്പതാം ദിനത്തിലേക്ക് കടക്കുമ്പോള്‍ മുടി മുറിച്ച് പ്രതിഷേധം ഏപ്രില്‍ ആറിന് നടക്കുന്ന രാമനവമിക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അന്ന് മൃഗങ്ങളെ കൊല്ലുന്നതും മാംസ വില്‍പനയും നിരോധിക്കും. നഗരവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും പോലീസ് കമ്മീഷണര്‍മാര്‍ക്കും […]

കുംഭമേള അപകടം ; മരണം 30, ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം

പ്രയാഗ്‌രാജ്: മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കും. മൂന്നംഗ സംഘം ഇന്ന് പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടും. കൂടാതെ പോലീസും സംഭവത്തെക്കുറിച്ച് സമാന്തര അന്വേഷണം നടത്തും. Also Read ; ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതല്‍ തമിഴ്‌നാടിനെന്ന് കോടതി നാടിനെ നടുക്കിയ മഹാദുരന്തത്തിന് പിന്നാലെ ഭക്തര്‍ക്കുള്ള സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ദുരന്തം വലിയ […]

മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, 40 പേര്‍ക്ക് പരിക്കേറ്റു

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചതായും 40 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. കുംഭമേളക്കിടെ അമൃത് സ്‌നാനത്തിനിടെ ബാരിക്കേട് തകര്‍ന്നാണ് അപകടമുണ്ടായത്. തിരക്ക് പരിഗണിച്ച് തുടര്‍ സ്‌നാനം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് വീണ്ടും പുനരാരംഭിച്ചു. അതേസമയം അപകടത്തില്‍ മരണം സംഭവിച്ചുവെന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. മഹാകുംഭമേളയിലെ വിശേഷ ദിവസം ഒരു കോടി പേരെങ്കിലും പങ്കെടുത്തതായാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. Also Read ; നെന്മാറ ഇരട്ടക്കൊല ; ലോക്കപ്പിലെത്തിയ പ്രതി […]

ഹാത്രാസ് ദുരന്തത്തില്‍ മരിച്ച 116 പേരില്‍ 72 പേരെ തിരിച്ചറിഞ്ഞു, അപകട സ്ഥലം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹാത്രാസില്‍ തിക്കിലും തിരിക്കിലും പെട്ട് മരിച്ച 116 പേരില്‍ 72 പേരെ തിരിച്ചറിഞ്ഞു. അപകട സ്ഥലം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദര്‍ശിക്കും. സംഭവത്തില്‍ പരിക്കേറ്റവരോട് സംസാരിച്ചിട്ടുണ്ടെന്നും തിക്കിലും തിരക്കിലും പെട്ട് 116 പേര്‍ മരിക്കുകയും 22 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ബി ജെ പി എം എല്‍ എ അസിം അരുണ്‍ പറഞ്ഞു. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടും. ഡി ജി […]